ഷാര്‍ജയില്‍ സഞ്ചരിക്കുന്ന മ്യൂസിയം എക്‌സ്പ്രസ് ശ്രദ്ധേയം

48

ദുബൈ: ഷാര്‍ജ മ്യൂസിയം അതോറിറ്റി തുടങ്ങിയ സഞ്ചരിക്കുന്ന മ്യൂസിയമായ-മ്യൂസിയം എക്‌സ്പ്രസ് സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രി നൗറ അല്‍കാബി സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ആരംഭിച്ച വിവിധ ഷാര്‍ജ മ്യൂസിയങ്ങളില്‍ നിന്നുള്ള പ്രദര്‍ശനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഖോര്‍ ഫക്കാനിലെ ഉമ്മു ഉമറ ഗേള്‍സ് സ്‌കൂള്‍ ഫോര്‍ സെക്കന്‍ഡറി എജ്യുക്കേഷനില്‍ ഒരു സ്റ്റോപ്പിനിടെയാണ് അല്‍ കാബി സഞ്ചരിക്കുന്ന മ്യൂസിയം സന്ദര്‍ശിച്ചത്്. ഒപ്പം ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മനല്‍ അതായയും സന്നിഹിതമായിരുന്നു. മ്യൂസിയം എക്‌സ്പ്രസ്-പദ്ധതി മ്യൂസിയങ്ങളുടെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്നുവെന്നും യുഎഇ താമസിക്കുന്ന പുരാവസ്തു കണ്ടെത്തലുകള്‍ക്കും നിധികള്‍ക്കും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. വിവരങ്ങളുടെയും അനുഭവങ്ങളുടെയും സമൃദ്ധമായ ഡാറ്റാബേസ് ഉപയോഗിച്ച് ഈ പദ്ധതി നൂതനമായ അറിവ് പകരുന്നു.
രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും നാഗരികതകളെക്കുറിച്ചും പൊതു അവബോധം വളര്‍ത്തുന്നതിനുള്ള വേദിയായി മാറുന്നതായും മന്ത്രി പറഞ്ഞു. പര്യടനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജില്ലാ ഡയറക്ടര്‍ നജ്‌ല അബ്ദുല്ല അല്‍ ദര്‍വിഷി, ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ മുല്ല തുടങ്ങിയവരും ഉണ്ടായിരുന്നു. മൊബൈല്‍ മ്യൂസിയത്തില്‍ ഇബ്‌നു മജിദിന്റെ കോമ്പസിന്റെ മാതൃക, 5000 വര്‍ഷം പഴക്കമുള്ള മാല, പത്തൊമ്പതാം നൂറ്റാണ്ടിലെ ഗ്ലൈഡര്‍, ജ്യോതിശാസ്ത്രജ്ഞര്‍, ചരിത്രപരമായി ജ്യോതിശാസ്ത്രജ്ഞരും നാവിഗേറ്റര്‍മാരും ചക്രവാളത്തിന് മുകളിലുള്ള ഉയരം അളക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണം തുടങ്ങിയവ ഇതിലുണ്ട്. കലാസൃഷ്ടികള്‍, ആദ്യകാല കണ്ടുപിടുത്തങ്ങള്‍, പരമ്പരാഗത വൈദ്യശാസ്ത്ര ചേരുവകള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ഗ്ഗാത്മകതയെയും പര്യവേക്ഷണത്തെയും അടിസ്ഥാനക്കിയുള്ള പ്രദര്‍ശന ശേഖരവുമുണ്ട്്.
പര്യടനത്തിനുശേഷം അല്‍ കാബി എമിറാത്തി ആര്‍ട്ടിസ്റ്റ് ഖലീല്‍ അബ്ദുല്‍ വഹാദിന്റെ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു. 2019 ജനുവരിയില്‍ ആരംഭിച്ചതിനുശേഷം സ്വകാര്യ, പൊതു സ്ഥാപനങ്ങളിലെ ഏകദേശം 7,000 ജീവനക്കാര്‍ മ്യൂസിയം എക്‌സ്പ്രസ് സന്ദര്‍ശിച്ചു. ഖോര്‍ ഫക്കണ്‍, കല്‍ബ, വാദി എല്‍ഹെലിയോ, അല്‍ മാഡം, ദിബ്ബ അല്‍ ഹിസ്ന്‍ എന്നീ പ്രദേശങ്ങളിലെ 12 പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന 5,000 വിദ്യാര്‍ത്ഥികളിലേക്ക് ബസ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഷാര്‍ജയുടെ കിഴക്കന്‍, മധ്യ മേഖലകളിലെ 14 സ്‌കൂളുകളില്‍ ആദ്യ തവണ 28 സന്ദര്‍ശനങ്ങള്‍ നടത്തി.