സമൂഹ മാധ്യമങ്ങൾ വഴി ആരെയെങ്കിലും ഭീഷണിപ്പെടുത്തിയാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് യുഎഇ

യുഎഇയിൽ സമൂഹ മാധ്യമങ്ങൾ വഴി ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ അപകീർത്തിപ്പെടുത്തുകയോ (സൈബർ ബുള്ളിയിയിങ്) ചെയ്താൽ കടുത്ത നടപടി. ചുരുങ്ങിയത് 6 മാസം തടവോ 1.5 ലക്ഷം ദിർഹം പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ. പിഴ 5 ലക്ഷം ദിർഹം വരെയാകാം.അതിക്രമങ്ങൾക്ക് ഇരയാകുന്നവർ സൈബർ ലോകത്തെ ഭയപ്പെടുകയും എല്ലാവരിൽ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു. യുഎസിലെ സെന്റേഴ്സ് ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് പ്രകാരം സൈബർ ബുള്ളിയിങ് മൂലം പ്രതിവർഷം 4,400 യുവജനങ്ങൾ ജീവനൊടുക്കുന്നതായി യുഎഇ ഹയർ ഇന്നവേഷൻ സെന്റർ ജനറൽ മാനേജർ ഡോ.അൻവർ ഹമീം ബിൻ സലീം പറഞ്ഞു. ചുറ്റുപാടുകളിൽ നിന്ന് ഒറ്റപ്പെട്ട് സൈബർ ലോകത്ത് വിഹരിക്കുന്ന കുട്ടികളിൽ ശാരീരിക-മാനസിക വൈകല്യങ്ങൾ പിടിമുറുക്കുന്നതായി വിദഗ്ധർ പറയുന്നു.ചെറിയ കുട്ടികൾ സ്പാം സൈറ്റുകൾ സന്ദർശിച്ചതായി കണ്ടെത്തി. മൂന്നും നാലും വയസ്സുള്ള ഇവർ ഓൺലൈൻ ചൂഷണത്തിനിരയായതും കണ്ടെത്തി

ഓൺലൈൻ വഴി അപകീർത്തികരമായ സന്ദേശമയച്ച വ്യക്തിയെ ബ്ലോക്ക് ചെയ്യുകയും സ്ക്രീൻ ഷോട്ട് സഹിതം അധികൃതർക്കു പരാതി നൽകുകയും ചെയ്യുക.

ഏതുതരത്തിലുള്ള സൈബർ കുറ്റകൃത്യമായാലും പൊലീസിൽ പരാതിപ്പെടാം. ഫോൺ: 999, 80012, 116111

(ആഭ്യന്തര മന്ത്രാലയം). വൈബ്സൈറ്റ്: www.ecrime.ae