വിദ്യാര്‍ത്ഥികള്‍ക്ക് അജ്മാനിൽ ബസ് നിരക്കില്‍ 30% ഇളവ് പ്രഖ്യാപിച്ചു

ദുബായ് : യുഎഇയിലെ വടക്കന്‍ നഗരമായ അജ്മാനിലെ വിദ്യാര്‍ത്ഥികള്‍ക്ക് , ബസ് നിരക്കില്‍ 30% ഇളവ് പ്രഖ്യാപിച്ചു. ഇതനുസരിച്ച്, മാര്‍ച്ച് മാസം മുതല്‍ പ്രത്യേക ബസ് കാര്‍ഡുകള്‍ നല്‍കി തുടങ്ങും. അജ്മാന്‍ എമിറേറ്റിലെ, ഹൈസ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം നല്‍കുകയെന്ന്, അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി  അറിയിച്ചു. നഗരത്തിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് യുവാക്കളില്‍ വര്‍ദ്ധിപ്പിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ഇത്. ഇതോടൊപ്പം നഗരത്തിന് ചുറ്റും 72 പുതിയ ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിക്കാനും അധികൃതര്‍ ലക്ഷ്യമിടുന്നു