ട്രാഫിക് പിഴകൾക്ക് ഡിസ്‌കൗണ്ടുമായി അബുദാബി പോലീസ്

2019 ഡിസംബർ 22 മുതൽ 2020 ഡിസംബർ 22 വരെ  എല്ലാ ട്രാഫിക് പിഴകളും 35 ശതമാനം കിഴിവ് ലഭിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ ഈ കിഴിവ് ബാധകമാകും.  അറബി ദിനപത്രമനുസരിച്ച്, 60 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ പിഴ പൂർണ്ണമായും നൽകേണ്ടിവരും. അപകടകരമായ കുറ്റങ്ങൾ ചുമത്തിയിട്ടുള്ളവർക്ക് ഈ ഡിസ്‌കൗണ്ട് ബാധകമല്ല