തൊഴിലുടമയെ മർദിച്ച അറബ് പൗരന് ശിക്ഷ

9

തന്റെ പാസ്‍പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിന് 26കാരന്‍ തൊഴിലുടമയെ മര്‍ദിച്ചു. അറബ് പൗരനായ പ്രതിക്ക് അജ്‍മാന്‍ ക്രിമിനല്‍ കോടതി ആറ് മാസം ജയില്‍ ശിക്ഷയും 40,000 ദിര്‍ഹം പിഴയും വിധിച്ചു.ശിക്ഷ അനുഭവിച്ചശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അല്‍ റാഷിദിയ്യയില്‍ തൊഴിലുടമയുടെ താമസ സ്ഥലത്ത് വെച്ചായിരുന്നു മര്‍ദനം. പരിപരത്തുണ്ടായിരുന്നവര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് പട്രോള്‍ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തന്റെ സ്‍പോണ്‍സര്‍ഷിപ്പ് മാറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാനായി പാസ്‍പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും തൊഴിലുടമ നല്‍കാത്തതിനെ തുടര്‍ന്നാണ് താന്‍ മര്‍ദിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മര്‍ദിക്കാനായി പാര്‍ക്കിങ് ഏരിയയില്‍ താന്‍ കാത്തുനിന്നു.

രാത്രി 11 മണിയോടെ ഇയാള്‍ സ്ഥലത്തെത്തിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദിക്കുകയായിരുന്നു. മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമെല്ലാം പരിക്കേറ്റിട്ടുണ്ട്. താന്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും പിന്നീട് പൊലീസ് സ്ഥലത്തെത്തുന്നവരുവരെ പ്രതിയെ തടഞ്ഞുവെയ്ക്കുകയുമായിരുന്നെന്ന് തൊഴിലുടമ പറഞ്ഞു.