വാഹനാപകടം : ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളികൾ മരിച്ചു

7

റിയാദ്​: ഉംറ കഴിഞ്ഞ്​ മടങ്ങവേ ​ വാഹനാപകടത്തിൽ പെട്ട്​ രണ്ട് മലയാളികൾ മരിച്ചു. മാഹി സ്വദേശി ഷമീം മുസ്​തഫ (40), ഷമീമിന്റെ സുഹൃത്തും നാട്ടുകാരനുമായ അമീ​നിന്റെ മകൻ അർഹാം (നാല്​) എന്നിവരാണ്​ മരിച്ചത്​. ഷമീമിൻറെ ഭാര്യ അഷ്​മില, അമീനി​ന്റെ ഭാര്യ ഷാനിബ എന്നിവർക്ക്​ പരിക്കേറ്റു. ഷമീമി​െൻറ മക്കളായ അയാൻ, സാറ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവർക്ക്​ നിസാര പരിക്കുകളേറ്റു ​. റിയാദിൽ ജോലി ചെയ്യുന്ന ഷമീം മുസ്​തഫയും അമീനും ഇരുവരുടെയും കുടുംബങ്ങളും മക്കയിൽ ഉംറയ്​ക്ക്​ പോയ ശേഷം മടങ്ങുകയായിരുന്നു. റിയാദ്​-ജിദ്ദ ഹൈവേയിൽ റിയാദിൽ നിന്ന്​ 300 കിലോമീറ്ററകലെ ഹുമയാത്ത്​ പൊലീസ്​ പരിധിയിൽ തിങ്കളാഴ്​ച പുലർച്ചെ രണ്ടിനാണ്​ ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ്​ അപകടമുണ്ടായത്​. പപരിക്കേറ്റ അഷ്​മില, ഷാനിബ എന്നിവരെ അൽഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ റിയാദിലെ ആശുപത്രിയിലേക്ക്​ മാറ്റാനുള്ള ശ്രമം നടക്കുന്നു. മൃതദേഹങ്ങൾ ഹുമയാത്തിന്​ സമീപം അൽഖസ്റ ആശുപത്രിയിൽ മോർച്ചറിയിലാണ്​. നിസാര പരിക്കേറ്റ അയാൻ, സാറ എന്നീ കുട്ടികൾ അൽഖസ്​റ ആശുപത്രിയിൽ ചികിത്സയിലാണ്