ഇനി സൗദിയിൽ വാട്സ്ആപ്പ് വീഡിയോ കാൾ…

റിയാദ്​: വാട്​സ്​ ആപ്പിലൂടെ കണ്ട്​ സംസാരിക്കാൻ സൗദി അറേബ്യയിൽ ഉടൻ അനുമതി. വീഡിയോ ഓഡിയോ കോളുകൾക്കുള്ള നിരോധം ഉടൻ നീക്കുമെന്ന്​ സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റിയാണ്​ അറിയിച്ചത്​. ഈ സേവനം നടപ്പിലാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്​. ഇൻറര്‍നെറ്റ് സ്​പീഡും വളരെയധികം കൂട്ടിയിട്ടുണ്ട്​.

സുരക്ഷാ വിഷയങ്ങളും ടെലികോം കമ്പനികളുടെ അഭ്യര്‍ഥനയും മാനിച്ചാണ് നേരത്തെ സൗദിയില്‍ വാട്ട്സ് അപ്പ് കോളുകള്‍ നിരോധിച്ചത്. എന്നാല്‍ ഐഎംഒ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ വഴി സൗദിയില്‍ ഓണ്‍ലൈന്‍ ​േകാളുകള്‍ ലഭ്യമാവുകയും ചെയ്തു. വാട്ട്സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുന്നോടിയായി ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ട്​. ഉടൻ പൂര്‍‌ത്തീകരിക്കുമെന്നും ഇതോടെ വാട്ട്സ് അപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും രാജ്യത്ത്​ ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍‌ ഡയറക്ടര്‍ അലി അല്‍മുതൈരി അറിയിച്ചു