ലോ​ക​ത്തെ  ആ​ദ്യ ത്രീ​ഡി പ്രി​ൻ​റ​ഡ്​ വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​നു​ള്ള ഗിന്നസ് നേട്ടം യുഎഇ സ്വന്തമാക്കി

32

ഗി​ന്ന​സ്​​ബു​ക്കി​ൽ യു.​എ.​ഇ​യു​ടെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക പി​ന്നെ​യും വ​ലു​താ​വു​ന്നു. ലോ​ക​ത്തെ  ആ​ദ്യ ത്രീ​ഡി പ്രി​ൻ​റ​ഡ്​ വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​നു​ള്ള ബ​ഹു​മ​തി​യാ​ണ്​ പു​തി​യ​ത്. ദു​ബൈ​യി​ലെ ദി ​ഓ​ഫി​സ് ഓ​ഫ് ദി ​ഫ്യൂ​ച​റാ​ണ്​ റെ​ക്കോ​ഡി​ന​ർ​ഹ​മാ​യ​ത്. ശൈ​ഖ് സാ​യി​ദ് റോ​ഡി​നു സ​മീ​പം 250 ച​തു​ര​ശ്ര​മീ​റ്റ​ർ വ​ലു​പ്പ​ത്തി​ലു​ള്ള കെ​ട്ടി​ടം പൂ​ർ​ണ​മാ​യും നി​ർ​മി​ച്ച​ത്​ ത്രീ​ഡി സാ​േ​ങ്ക​തി​ക​വി​ദ്യ​യി​ലാ​ണ്.

13 മീ​റ്റ​ർ വീ​തി​യും മൂ​ന്ന്​ മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള 17 മൊ​ഡ്യൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്  നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ലെ വെ​യ​ർ​ഹൗ​സി​നു​ള്ളി​ൽ ഭീ​മ​ൻ പ്രി​ൻ​റ​റി​ൽ അ​ച്ച​ടി​ച്ചെ​ടു​ത്ത കെ​ട്ടി​ടം  ദു​ബൈ​യി​ൽ കൊ​ണ്ടു​വ​ന്ന്​ സീ​ലി​ങ്ങി​ൽ​നി​ന്ന് തൂ​ക്കി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ദു​ബൈ ഫ്യൂ​ച​ർ ഫൗ​ണ്ടേ​ഷ​ൻ ആ​ഗോ​ള​കാ​ര്യ മേ​ധാ​വി നോ​ഹ റാ​ഫോ​ർ​ഡ്, ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഖ​ൽ​ഫാ​ൻ ബി​ൽ​ഹൂ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

മ​തി​ലു​ക​ൾ, മേ​ൽ​ക്കൂ​ര, ത​ട്ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം ത്രീ​ഡി പ്രി​ൻ​റി​ൽ​ത​ന്നെ ത​യാ​റാ​ക്കാ​ൻ 17 ദി​വ​സ​വും സ്ഥാ​പി​ക്കാ​ൻ ര​ണ്ട് ദി​വ​സ​വും മാ​ത്ര​മാ​ണെ​ടു​ത്ത​ത്. 2016 മേ​യ് മാ​സ​മാ​ണ് ഓ​ഫി​സ്  വ​ർ​ക്ക്​​​ഷോ​പ്​, ക്ലാ​സ്​ റൂം ​എ​ന്നി​വ​യാ​ണ്​ ഇ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.  ​ക​ടു​ത്ത വേ​ന​ൽ ക്കാ​ല​ത്തു​പോ​ലും ഉ​ൾ​ഭാ​ഗ​ത്ത്​  ത​ണു​പ്പ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ  ഒാ​ഫി​സി​ൽ ​എ.​സി ഉ​പ​യോ​ഗം കു​റ​വാ​ണ്. സെ​ൻ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ പു​റ​ത്തെ പ്ര​കാ​ശ​നി​ല​വാ​രം അ​റി​യു​ന്ന​തി​നാ​ൽ അ​തി​ന​നു​സ​രി​ച്ച്​ വെ​ളി​ച്ച​വും ക്ര​മീ​ക​രി​ക്കാം.