വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയ ബജറ്റ്; ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കും – യൂസഫലി

9

ദുബായ്: കാർഷിക മേഖലയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാൻ യൂസഫലി എം എ പറഞ്ഞു. കാർഷിക മേഖലയെ ഉയർത്തുന്നതിനുള്ള 16 പോയിന്റ് കർമ്മ പദ്ധതിയും വിദ്യാഭ്യാസ രംഗത്ത് എഫ് ഡി ഐ അനുവദിക്കുന്നതും ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കമ്പനികൾ ഡിവിഡൻഡ് ഡിസ്ട്രിബ്യൂഷൻ ടാക്സ് നീക്കം ചെയ്യുന്നത് നിക്ഷേപങ്ങൾ ഉയർത്തുമെന്നും ഈ ദശകത്തിലെ ഏറ്റവും വലിയ ബജറ്റ് സ്വീകരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.