6 മാസം മുൻപ് സൗദിയിൽ എത്തിയ മലയാളി യുവാവ് കുളിമുറിയിൽ മരിച്ച നിലയിൽ

22

റിയാദ്​: സൗദി അറേബ്യയിൽ കുളിമുറിയിൽ മരിച്ച നിലയിൽ മലയാളി യുവാവ്​. ജിദ്ദയിലെ ബവാദി എന്ന സ്ഥലത്തെ സ്വന്തം താമസകേന്ദ്രത്തിലെ​ കുളിമുറിയിലാണ്​ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി പടിപ്പുര മുഹമ്മദിന്റെ മകൻ ജുനൈസിന്റെ​ (25) മൃതദേഹം കണ്ടെത്തിയത്​. ആറ് മാസം മുമ്പാണ് സൗദിയിലെത്തിയത്. നേരത്തെ അപസ്മാര രോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ജിദ്ദ ഫലസ്തീൻ സ്ട്രീറ്റിൽ ഹോട്ടൽ ജീവനക്കാരനാണ്​. അവിവാഹിതനാണ്.