അബ്ദുല്ല ഖലീഫ അല്‍മറി ഇനി ലഫ്റ്റനന്റ് ജനറല്‍

അബ്ദുല്ല ഖലീഫ അല്‍ മറി

ദുബൈ: ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് അബ്ദുല്ല ഖലീഫ അല്‍ മറിയെ ലെഫ്റ്റനന്റ് ജനറല്‍ പദവിയിലേക്ക് ഉയര്‍ത്തി. മേജര്‍ ജനറല്‍ ആയിരുന്നു അദ്ദേഹത്തിന്റെ മുന്‍ റാങ്ക്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ തീരുമാനമെടുത്തതെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി. ശൈഖ് മുഹമ്മദിന് തന്നിലുള്ള വിശ്വാസത്തിനും തുടര്‍ച്ചയായ പിന്തുണയ്ക്കും ലഫ്റ്റനന്റ് ജനറല്‍ അല്‍ മറി നന്ദി അറിയിച്ചു.