അബ്ദുല്‍ അക്ബറിന് യാത്രയയപ്പ് നല്‍കി

അബ്ദുല്‍ അക്ബറിന് ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ നിന്ന്‌

അബുദാബി: ദീര്‍ഘ കാല പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം മുണ്ടുപറമ്പ് സ്വദേശി അബ്ദുല്‍ അക്ബറിന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഫാമിലി മെമ്മറീസ് കൂട്ടായ്മ യാത്രയയപ്പ് നല്‍കി.
കൂട്ടായ്മ പ്രസിഡന്റ് അസ്‌കര്‍ മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ടി.കെ അബ്ദുല്‍ സലാം
ഉദ്ഘാടനം ചെയ്തു. സെന്റര്‍ എജൂകേഷന്‍ സെക്രട്ടറി ബി.സി അബൂബക്കര്‍, ഡോ. ഹസീന ബീഗം ആശംസ നേര്‍ന്നു.
അഡ്മിന്‌ട്രേഷന്‍ സെക്രട്ടറി കബീര്‍ ഹുദവി ഉപഹാരം സമര്‍പ്പിച്ചു. പരിപാടിയില്‍ നടന്ന ക്വിസ് മല്‍സരത്തില്‍ ഫാത്തിമ അബ്ദുല്‍ സലാം ഒന്നാം സ്ഥാനവും സുഫൈറ മുഹമ്മദ് കുട്ടി രണ്ടാം സ്ഥാനവും നേടി. കലാ വിഭാഗത്തില്‍ മജീദ അബ്ദുല്‍ മജീദ്, റമീസ് അബ്ദുല്‍ മജീദ് എന്നിവര്‍ ജേതാക്കളായി.
റഫീഖ് ഹാജി സമ്മാനദാനം നടത്തി. അഡ്വ. മുഹമ്മദ് റഫീഖ് സ്വാഗതവും ജാഫര്‍ ഫാറൂഖി നന്ദിയും പറഞ്ഞു.