ഇന്ത്യയിൽ കൊറോണ മരണം രണ്ടായി…

ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗബാധ കാരണം വീണ്ടും മരണം. ഡൽഹിയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69കാരിയാണ് രോഗബാധ മൂലം മരണത്തിന് കീഴടങ്ങിയതെന്നാണ് വിവരം. കോവിഡ് 19 രോഗത്തോടൊപ്പം തന്നെ മറ്റുചില രോഗങ്ങളും ഇവർക്ക് ഉണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. മകനിൽ നിന്നുമാണ് കൊറോണ രോഗം ഇവരിലേക്ക് പകർന്നുകിട്ടിയത്. നേരത്തെ ഇവരുടെ മകനിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിലെ ജനക്പുരിയിൽ നിന്നും വരുന്നയാളാണ് 69കാരി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.