കുവൈത്തില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കുവൈത്തില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചു.അസർബൈജാനിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയ ഇന്ത്യൻ പൗരനാണ് കോവിഡ് 19 ബാധിച്ച തെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ വൈറസ് ബാധിച്ച ആളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടട്ടില്ല.ഇന്ത്യൻ പൗരൻ ഉൾപ്പെടെ കുവൈത്തിൽ ഇന്ന് നാല് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കോ വിഡ് 19 ബാധിച്ചവരുടെ ആകെ എണ്ണം നൂറ്റിനാലായി.