കുവൈത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു

42

കുവൈത്ത്‌ സിറ്റി : രാജ്യത്ത് കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച്‌ രാജ്യത്തെ ഹൈപ്പർ മാർക്കറ്റുകൾ , കോപ്പറേറ്റീവ്‌ സൊസൈറ്റികൾ ഒഴികെയുള്ള മുഴുവൻ ഷോപ്പിംഗ്‌ കോപ്ലക്സുകളും വാണിജ്യ സമുച്ചയങ്ങളും അടച്ചു പൂട്ടും.റസ്റ്റോറന്റുകളുടെ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.ഇത്‌ കൂടാതെ റസ്റ്റോറന്റുകളിൽ ഒരേ സമയം 5 ൽ കൂടുതൽ ഉപഭോക്താക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കാൻ പാടില്ല.ഉപഭോക്താക്കൾ ക്യൂ പാലിക്കേണ്ടതും ഒരു വരിയിൽ രണ്ടു പേർക്കിടയിൽ തമ്മിലുള്ള അകലം ഒരു മീറ്റർ ആയിരിക്കണമെന്നും മന്ത്രിസഭാ ഉത്തരവിൽ പറയുന്നു . സ്ത്രീ പുരുഷ സലൂണുകൾ തുറന്നു പ്രവർത്തിക്കുന്നതിനും വിലക്ക്‌ ഏർപ്പെടുത്തി. ജാം ഇയ്യകൾ , ഹൈപ്പർ മാർക്കറ്റുകൾ മുതലായവ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുന്നതായതിനാൽ ആളുകൾ ആശങ്കപ്പെടെ ണ്ടതില്ലെന്നും സർക്കാർ അറിയിച്ചു