തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.17 പേര്‍ വിദേശത്തു നിന്നും എത്തിയവരും 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതുമാണ്. ആകെ രോഗം ബാധിച്ചവര്‍ 213. കാസര്‍കോഡ്-17, കണ്ണൂര്‍- 11,വയനാട്,ഇടുക്കി- 2 വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.സംസ്ഥാനത്ത് വീടുകളിലും ആശുപത്രികളിലുമായി 157253 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു