കൊറോണ: എന്‍ 95 മുഖാവരണം ധരിക്കരുതെന്ന് നിര്‍ദേശം

ഇമേജ്

ദുബൈ: കൊറോണ വൈറസ് ലോകത്ത് വ്യാപകമായി പടരുന്നതായുള്ള വാര്‍ത്തയെ തുടര്‍ന്ന് ആളുകള്‍ ഭീതിയിലാണ്. യുഎഇയില്‍ കഴിഞ്ഞ മാസം തന്നെ മുഖാവരണത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചിരുന്നു. ഫാര്‍മസികളിലും മറ്റും മാസ്‌കുകളും കൈയ്യുറകളും സ്റ്റോക്ക് തീരുന്നതിന്റെ അവസ്ഥവരെയെത്തിയിരുന്നു. മിക്കവാറും ജിസിസി രാജ്യങ്ങളിലേക്ക് രോഗം പടരു്ന്നുവെന്ന് അറിഞ്ഞതോടെ വീണ്ടു മുഖാവരണം തേടി ആളുകള്‍ ഫാര്‍മസിയികളില്‍ തിരക്കി തുടങ്ങി. ചിലര്‍ ഏതു തരത്തിലുള്ള മുഖാവരണം എന്നറിയാതെ കിട്ടിയത് അണിയാന്‍ തുടങ്ങി. ഇതേതുടര്‍ന്ന്
യുഎഇയില്‍ ആരും എന്‍–95 മെഡിക്കല്‍ മുഖാവരണം ധരിക്കരുതെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചു. ഇത് ശ്വസനേന്ദ്രിയത്തെ ബാധിക്കുമെന്നും ഭാവിയില്‍ ശ്വാസ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.
കുട്ടികള്‍ നിര്‍ബന്ധമായും എന്‍–95 മുഖാവരണം ധരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു. മെഡിക്കല്‍ മുഖാവരണമായ എന്‍–95 രോഗികളെ ചികിത്സിക്കുമ്പോള്‍ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമൊക്കെ ധരിക്കുന്നതാണ്. കൊറോണയെ തുടര്‍ന്ന് യുഎഇയില്‍ മുഖാവരണം ധരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണിത്.