കോവിഡ് 19 നിയന്ത്രണങ്ങളില്‍ പെട്ട് റീഎന്‍ട്രി തീര്‍ന്നവര്‍ വിദേശ മന്ത്രാലയം വഴി പുതുക്കണം

19

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: കോവിഡ് 19 നിയന്ത്രണങ്ങളില്‍ പെട്ട് അവധിക്ക് പോയി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികള്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് വിസാ പോര്‍ട്ടല്‍ വഴിയാണ് റീഎന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ അപേക്ഷിക്കേണ്ടതെന്ന് സഊദി ജവാസാത്ത് അറിയിച്ചു. ്ശമെ.ാീളമ.ഴീ്.മെ/ഋഃലേിറഞലൗേൃിലറഢശമെ എന്ന ലിങ്ക് വഴി തൊഴിലുടമകളാണ് റീഎന്‍ട്രി ദീര്‍ഘിപ്പിക്കേണ്ടത്. അവധിയില്‍ പോയ ആശ്രിതരുടെ റീഇന്‍ട്രി വിസകള്‍ ദീര്‍ഘിപ്പിക്കേണ്ടത് പ്രവാസികളാണ്. തൊഴിലുടമകളോ പ്രവാസികളോ ദീര്‍ഘിപ്പിക്കേണ്ട കാലയളവ് രേഖപ്പെടുത്തി വെബ്‌സൈറ്റ് വഴി ഇലക്‌ട്രോണിക് ഫോം പൂരിപ്പിച്ച് നല്‍കണം. തൊഴിലാളികളുടെയും ആശ്രിതരുടെയും ദീര്‍ഘിപ്പിക്കുന്ന റീ എന്‍ട്രി ഇഖാമയുടെ കാലാവധി വരെ മാത്രമേ അനുവദിക്കുകയുള്ളൂ. വിസ ഉടമയുടെ പേരുകള്‍ ഒഴികെ എല്ലാ ഡാറ്റയും സിസ്റ്റത്തില്‍ അറബി ഭാഷയിലായിരിക്കണം നല്‍കേണ്ടത്. പാസ്‌പോര്‍ട്ടിലെ വിവരങ്ങളായിരിക്കണം നല്‍കേണ്ടത്.
പ്രവാസികളെ ഏറെ ആശങ്കയിലാക്കിയിരുന്ന ഈ നടപടികള്‍ പ്രത്യേക സമിതി തീരുമാനിക്കുമെന്ന് നേരത്തെ ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. കൊറോണ ഉത്തേജക പദ്ധതിയില്‍ പെടുത്തി മാര്‍ച്ച് 20നും ജൂണ്‍ 30നുമിടക്ക് കാലാവധി തീരുന്ന സ്വകാര്യ മേഖലാ ജീവനക്കാരുടെ ഇഖാമ ലെവിയില്ലാതെ മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കാന്‍ നേരത്തെ ജവാസാത്ത് തീരുമാനിച്ചിരുന്നു. റീഎന്‍ട്രി, ഫൈനല്‍ എക്‌സിറ് വിസ എന്നിവക്കും ഈ ആനുകൂല്യം ബാധകമായിരുന്നു. എന്നാല്‍, ഗാര്‍ഹിക തൊഴിലാളികള്‍ ഈ ഗണത്തില്‍ പെടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ റീഎന്‍ട്രി വിസകള്‍ നേടി പോകാന്‍ സാധിക്കാതെ വന്നവര്‍ അവരുടെ റീഎന്‍ട്രി കാന്‍സല്‍ ചെയ്ത് വീണ്ടും അപേക്ഷിക്കണമെന്നും ഗവണ്‍മെന്റ് ഫീസില്ലാതെ അവ പുതുക്കി നല്‍കുമെന്നും ഡയറക്ടറേറ്റ് അറിയിപ്പില്‍ പറഞ്ഞു. ഫൈനല്‍ എക്‌സിറ്റ് അടിച്ചവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തേക്കുള്ള വരവും പോക്കും താല്‍ക്കാലികമായി നിര്‍ത്തി വച്ചതിനാല്‍ ഇക്കാലയളവില്‍ യാതൊരു നിരക്കും കൂടാതെ മൂന്ന് മാസത്തേക്ക് വര്‍ധിപ്പിച്ച് നല്‍കും. ഫൈനല്‍ എക്‌സിറ്റ് വിസയോ റീഎന്‍ട്രി വിസയോ അടിച്ച പ്രവാസികള്‍ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ഉടനെ റദ്ദാക്കണം. അല്ലാത്ത പക്ഷം പിഴയടക്കേണ്ടി വരികയും ഫീസ് നഷ്ടപ്പെടുകയും ചെയ്യും.