ചന്ദ്രഗിരി ക്‌ളബ് മേല്‍പറമ്പ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 5 മുതല്‍ ; ലോഗോ പ്രകാശനം ചെയ്തു

9
ചന്ദ്രഗിരി ക്‌ളബ് മേല്‍പറമ്പ മൊയ്തു ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനം ദുബൈയില്‍ ഡോ. പി.എ ഇബ്രാഹിം ഹാജി നിര്‍വഹിച്ചപ്പോള്‍

ദുബൈ: ഉത്തര കേരളത്തിലെ പ്രമുഖ കലാ-കായിക സംഘടനയായ ചന്ദ്രഗിരി ക്‌ളബ് മേല്‍പറമ്പ സംഘടിപ്പിക്കുന്ന നാലാമത് മൊയ്തു ട്രോഫിക്ക് വേണ്ടിയുള്ള എസ്എഫ്എ അംഗീകാരത്തോടെയുള്ള ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ഖര്‍ഹൂദിലെ പി.എ വില്ലയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയും പിഎ ഗ്രൂപ് ചെയര്‍മാനുമായ ഡോ. പി.എ ഇബ്രാഹിം ഹാജി ഹലോ കാര്‍ഗോ എംഡി ഷാഫി ചാപ്പ ചെമ്പരിക്കക്ക് നല്‍കി നിര്‍വഹിച്ചു. ഏപ്രില്‍ 5 മുതല്‍ മേല്‍പറമ്പ ചന്ദ്രഗിരി ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ മികച്ച 18 ടീമുകള്‍ മത്സരിക്കും. 5000 കാണികള്‍ക്ക് കളി കാണാനുള്ള താല്‍ക്കാലിക ഗ്യാലറിയുടെ കാല്‍നാട്ടു കര്‍മം ഉടന്‍ നടക്കും. ലോഗോ പ്രകാശന ചടങ്ങില്‍ യുഎഇ കമ്മിറ്റി പ്രസിഡന്റ് റാഫി മാക്കോട്, സെക്രട്ടറി ഹാരിസ് കല്ലട്ര, ഹനീഫ ടി.ആര്‍, അഷ്‌റഫ് കെ.ആര്‍, റൗഫ് കെ.ജി.എന്‍, ജാഫര്‍ വള്ളിയോട്, നസീര്‍ കൊപ്ര, നിയാസ് കേറ്റം, സുഹൈല്‍ മേല്‍പറമ്പ പങ്കെടുത്തു.