ജന്തര്‍മന്ദറില്‍ ഉജ്വല മുസ്‌ലിം ലീഗ് ജനകീയ പ്രതിഷേധം

ഡല്‍ഹി ജന്തര്‍മന്ദറില്‍ മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച പീപ്പിള്‍സ് പ്രൊട്ടസ്റ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുള്‍ വഹാബ് എം.പി, ഖുര്‍റം അനീസ് ഉമര്‍, ഡോ.ഹുസൈന്‍ മടവൂര്‍, സി.കെ സുബൈര്‍, ഡോ.എ.ഐ അബ്ദുല്‍മജീദ് സ്വലാഹി , അഹമ്മദ് സാജു തുടങ്ങിയവര്‍

ഡല്‍ഹി വംശഹത്യയുടെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ മുസ്‌ലിം ലീഗ് ജനകീയ പ്രതിഷേധം ഉജ്വലമായി. മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിക്കൊപ്പം മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ ഘടകങ്ങളുടെയും നേതൃത്വത്തിലാണ് ജന്തര്‍മന്ദറില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറര്‍ പി.വി അബ്ദുള്‍ വഹാബ് എം.പി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.
കവിത കൃഷ്ണന്‍, തപന്‍ ബോസ്, നാസിയ ഖാന്‍ തുടങ്ങി ഫാസിസ്റ്റ് വിരുദ്ധ, മനുഷ്യാവകാശ പോരാട്ടങ്ങളിലെ സജീവ സാന്നിദ്ധ്യമായ നിരവധി ആക്റ്റിവിസ്റ്റുകളുടെ പങ്കാളിത്തം സമരത്തെ ശ്രദ്ധേയമാക്കി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, ഡല്‍ഹി സംസ്ഥാന പ്രസിഡണ്ട് മൗലാന നിസാര്‍ അഹമ്മദ്, കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈന്‍ മടവൂര്‍, മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റുമാരായ ആസിഫ് അന്‍സാരി, അഡ്വ.വി.കെ ഫൈസല്‍ ബാബു, ഉത്തര്‍പ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മര്‍സൂഖ് ബാഫഖി, മുഹമ്മദ് ഹലിം, ഷിബു മീരാന്‍, സയ്യിദ് സിദ്ദീഖ് തങ്ങള്‍, മീററ്റ് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇദ്രീസ് മുഹമ്മദ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട്മാരായ പി.വി അഹമ്മദ് സാജു, സിറാജ് നദ്‌വി, സെക്രട്ടറി അതീബ് ഖാന്‍, യു.പി സംസ്ഥാന പ്രസിഡണ്ട് കൈസര്‍ അബ്ബാസ്, എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡണ്ട് എം.കെ നൗഷാദ്, ജനറല്‍ സെക്രട്ടറി എ ഷംസുദീന്‍, ഡല്‍ഹി കെ.എം.സി.സി പ്രസിഡണ്ട് അഡ്വ.ഹാരിസ് ബീരാന്‍, ട്രഷറര്‍ ഖാലിദ് റഹ്മാന്‍, വൈസ് പ്രസിഡണ്ട് അജ്മല്‍ മുഫീദ്, സെക്രട്ടറി ജിഹാദ് എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.ഡല്‍ഹി, യു.പി സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരന്നത്. ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുക, സംഘടിത വംശഹത്യക്ക് നേതൃത്വം കൊടുത്തവരെയും പ്രകോപന പ്രസംഗങ്ങള്‍ നടത്തിയവരെയും പ്രോസിക്യൂട്ട് ചെയ്യുക, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, എന്‍.ആര്‍.സി രാജ്യവ്യാപമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സമരത്തിലുയര്‍ന്നു. ഡല്‍ഹിയില്‍ നടന്ന കലാപം ഭരണകൂടത്തിന്റെയും പൊലീസിന്റെയും പിന്തുണയിലാണ് ഡല്‍ഹിയില്‍ ക്രൂരമായ നരഹത്യ അരങ്ങേറിയത്. കലാപബാധിത പ്രദേശങ്ങളില്‍ എം.പിമാരുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ് എഫ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. കലാപത്തിന്റെ ഇരകള്‍ക്കു വേണ്ടിയുള്ള റിലീഫ് പ്രവര്‍ത്തനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കെ.എം.സി. സി പ്രവര്‍ത്തകരുടെയും സഹായത്തോടെ പുരോഗമിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പാര്‍ട്ടി ഡല്‍ഹിയില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.