
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗിന്റെ വീട് മുസ്്ലി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. മാതാപിതാക്കളും കുടുംബക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാസാരിച്ചു. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനും മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറുമായി ആശയവിനിമയം നടത്തുകയും ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുന്നതിനായി ആവശ്യപ്പെടുകയും ചെയ്തു. മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറി ആഷിഖ് ചെലവൂര്‍, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം, ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, ജനറല്‍ സെക്രട്ടറി ശുഹൈബ് മുഖദാര്‍, ടി.പി.എം ജിസാന്‍ എന്നിവരും മുനവ്വറലി തങ്ങളെ അനുഗമിച്ചു.