ജിഡിപിയില്‍ യുഎഇക്ക് വളര്‍ച്ചാ പ്രതീക്ഷ വാറ്റിന്റെ പ്രതിഫലനമെന്ന് വിലയിരുത്തല്‍

ദുബൈ: യുഎഇയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍ച്ച. നടപ്പുവര്‍ഷത്തില്‍ 1.501 ട്രില്യന്‍ ദിര്‍ഹം ജിഡിപി വളരുമെന്ന് പ്രതീക്ഷിക്കുന്നു. 2019ല്‍ ഇത് 1.464 ട്രില്യനും 2018ല്‍ 1.442 ട്രില്യനുമായിരുന്നതായി ഫെഡറല്‍ ടാക്‌സ് അതോറിറ്റി ചെയര്‍മാനും സാമ്പത്തികകാര്യ സ്‌റ്റേറ്റ് മന്ത്രിയുമായ ഒബൈദ് ബിന്‍ ഹുമൈദ് അല്‍തായര്‍ പ്രസ്താവിച്ചു. മൂല്യവര്‍ദ്ധിത നികുതി, വാറ്റ് ദേശീയ സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ഇന്നലെ നടന്ന ഒരു സെഷനില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗമായ എഫ്എന്‍സിയില്‍ നിന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അല്‍ ടയര്‍. 2018 ജനുവരി ഒന്നിനാണ് യുഎഇയില്‍ അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയത്്.
ഇത് ആഴത്തിലുള്ള സാമ്പത്തിക ആഘാതം അളക്കാന്‍ കഴിയുന്നത്ര ഡാറ്റ ലഭിക്കുന്നതിനുള്ള താരതമ്യേന ചെറിയ കാലയളവാണെന്നും അദ്ദേഹം പറഞ്ഞു. 2019 ലെ ഡാറ്റ ഇതുവരെ പുറത്തുവന്നിട്ടില്ല, 2018 ലെ ഡാറ്റ മാത്രമാണ് ഇപ്പോള്‍ പക്കലുള്ളത്-അദ്ദേഹം വിശദീകരിച്ചു, ജിഡിപി സംസ്ഥാനത്തിന്റെ മാക്രോ ഇക്കണോമിക് പ്രകടനത്തിനുള്ള ഒരു യഥാര്‍ത്ഥ സൂചികയാണ്. ലോകമെമ്പാടുമുള്ള എണ്ണവിലയിലുണ്ടായ ഇടിവ്, ആഗോള സമ്പദ്വ്യവസ്ഥയുടെ മന്ദഗതിയിലുള്ള വളര്‍ച്ച, വ്യാപാര സംരക്ഷണവാദം, മേഖലയിലെ ചില രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം എന്നിങ്ങനെയുള്ള ആഗോള സാമ്പത്തിക ഘടകങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎഇ വാറ്റ് നടപ്പിലാക്കുന്നത്. ഈ ഘടകങ്ങള്‍ക്കെല്ലാം ജിഡിപിയുമായി അടുത്ത ബന്ധമുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.