അബുദാബി: യുഎഇയില്‍ കൊറോണ രോഗം ബാധിച്ച ഒരാള്‍കൂടി മരണപ്പെട്ടു. 47 കാരി അറബ് വനിതയാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ്-19 മൂലം മരണപ്പെട്ടവരു ടെ എണ്ണം മൂന്നായി. 102പേര്‍ക്കുകൂടി ഇന്നലെ പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 570ആയി ഉയര്‍ന്നു. ഇന്നലെ മൂന്നുപേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. രണ്ടുഇന്ത്യക്കാര്ക്കും ഒരു ഫിലിപ്പെന്സുകാരിക്കുമാണ് ഇന്നലെ രോഗം സുഖപ്പെട്ടത്. ഇതോടെ യുഎഇയില്‍ രോഗം സുഖപ്പെട്ടവരുടെ എണ്ണം 58 ആയി. ഇന്ത്യക്കാര്‍ 30, ബ്രിട്ടീഷ് 16, ന്യൂസിലാന്റ്, സ്ലൊവാക്യാ, മോറോക്കോ, ഗ്രീസ്, ചൈന, ഫ്രാന്‍സ്, ജര്‍മനി,അല്‍ജീരിയ, ഇറാഖ്, കൊളംബിയ, വെനിസുല, പോളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള ഒരാള്‍ക്കുവീതവും ബ്രസീല്‍, സ്വീഡന്, എത്യോപ്യ, കാനഡ, ലബനോണ്‍, സുഡാന്, സഊദിഅറേബ്യ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള രണ്ടുപേര്‍ക്കുവീതവും ഇറ്റലി, അയര്‍ലന്റ് എന്നിവിടങ്ങളില്‍നിന്നുള്ള മൂന്നുപേര്‍ക്കുവീതവും 6 ഈജിപ്ത് പൗരന്മാര്ക്കും ഏഴുവീതം യുഎഇ സ്വദേശികള്‍ക്കും ഫിലിപ്പെന്സുകാര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ ആരോഗ്യ സുരക്ഷാ പ്രതിരോധ നടപടികളുമായാണ് യുഎഇ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. കൊറോണ രോഗം പരിശോധിക്കുന്നതിനായി പുതിയ കേന്ദ്ര ങ്ങള് വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ശൈഖ് സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ ആരംഭി ച്ച പരിശോധനാ കേന്ദ്രത്തില്‍ ഇന്നലെ നൂറുകണക്കിനുപേരാണ് പരിശോധനക്കായി എത്തിയത്. ഇവരില്‍ പ്രധാനമായും സ്വദേശികളായിരുന്നു തങ്ങളുടെ ആരോഗ്യനില ഉറപ്പ് വരുത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം 3380 ആയി ഉയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 16പേരാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടിട്ടുള്ളത്. ബഹ്റൈന്‍ 4, സഊദി അറേബ്യ 8, യുഎഇ 3, ഖത്തര്‍ 1 എന്നിങ്ങനെയാണ് മരണങ്ങള് രേഖപ്പെടുത്തിയിട്ടുള്ളത്. സഊദി അറേബ്യയില്‍ 96 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1299 ആയി ഉയര് ന്നു. ഇവരില്‍ 12പേര് ഗുരുതരാവസ്ഥയിലാണ്. ഇതുവരെ 66പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. ഖത്തറില്‍ കൊറോണ ബാധിത രുടെ എണ്ണം 590 ആയി. ഇതില്‍ ആറുപേര്‍ ഗുരുത രാവസ്ഥയിലാണ്. ഇതിനകം 45 പേര്‍ക്ക് ഖത്തറില്‍ രോഗം സുഖപ്പെട്ടിട്ടുണ്ട്. ബഹ്റൈനില്‍ 23പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധയുണ്ടായതോടെ രോഗികളുടെ എണ്ണം 499 ആയി ഉയര്‍ന്നു. നാലുപേരുടെ മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 272 പേര്‍ക്ക് ഇവിടെ രോഗം സുഖപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ 20 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗികള്‍ 255 ആയി ഉയര്‍ന്നു. 12 പേര് ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്. ഇതിനകം 67 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. ഒമാനില്‍ ഇന്നലെ 15 പേര്‍ക്കുകൂടി രോഗം കണ്ടെത്തി. ഇതോടെ ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 167 ആയി. 23പേരാണ് ഇതിനകം രോഗമുക്തി നേടിയത്.