ടാലി റിലീസ് 6.6 സമാരംഭിച്ചു

 

ദുബൈ: ഇന്ത്യയിലെ മുന്‍നിര ബിസിനസ് മാനേജ്‌മെന്റ് സൊലൂഷന്‍ ദാതാവായ ടാലി സൊലൂഷന്‍സ് വെബ് ബ്രൗസര്‍മാര്‍ക്കായി ടാലി.ഇആര്‍പി 9ന്റെ റിലീസ് 6.6 വേര്‍ഷന് സമാരംഭം കുറിച്ചു. മെഷീനില്‍ ഡാറ്റ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏത് സ്ഥലത്ത് നിന്നും, ഏത് ഉപകരണത്തില്‍ നിന്നും സുരക്ഷിതമായും സ്വകാര്യമായും ആക്‌സസ്സ് ചെയ്യാനും അതു വഴി ബിസിനസുകളെ സഹായിക്കാനും സാധിക്കും. ബിസിനസ് റിപ്പോര്‍ട്ടുകളും ഇന്‍വോയ്‌സുകളുമടക്കമുള്ള ബിസിനസ് വിവരങ്ങള്‍ നല്‍കി സംരംഭകളെ ശക്തമാക്കാന്‍ ഇത് സഹായിക്കും. വെബ് ബ്രൗസറുകളില്‍ ആകസ്സ്സ് ചെയ്യാമെന്നത് കൂടാതെ, പ്രത്യേക തരത്തിലുള്ള കമ്പ്യൂട്ടറിനെയോ, അല്ലെങ്കില്‍ ഉപകരണത്തെയോ ആശ്രയിക്കുന്നത് ഒഴിവാക്കാനും, അതല്ലെങ്കില്‍ ആക്‌സസ്സിനായി ടാലി ഇന്‍സ്റ്റാള്‍ ചെയ്യാനും സൗകര്യപ്പെടുന്നതാണ്. ചെറുകിട-ഇത്തരം സംരംഭങ്ങള്‍ക്ക് കണക്ടിവിറ്റി സാധ്യമാക്കുന്നതിലേക്ക് ആദ്യ ചുവടുവെപ്പായി റിലീസ് 6.6 അനുഭവപ്പെടുമെന്ന് ടാലി സൊലൂഷന്‍സ് ബിസിനസ് തലവന്‍ വികാസ് പഞ്ചല്‍ പറഞ്ഞു. ബിസിനസ് ഉടമകള്‍ എവിടെയായിരുന്നാലും തങ്ങളുടെ ബിസിനസ് ഡാറ്റയുമായി കൂടുതലായി ബന്ധപ്പെടാന്‍ ഇതു മുഖേന സാധ്യമാകും. അതിവേഗ പ്രാപ്യത, ലളിതം, കൃത്യത, സ്വകാര്യതാ സംരക്ഷണം തുടങ്ങിയവ തങ്ങളുടെ പ്രത്യേകതകളാണെന്ന് അദ്ദേഹം അവകാപ്പെട്ടു.