
ന്യൂ ഡല്‍ഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം ദര്‍ശിച്ച ഏറ്റവും വലിയ മുന്നേറ്റമാണ് പൗരത്വ നിയമത്തിനെതിരായ ഭാഗമായി രാജ്യത്ത് ഉയര്‍ന്നു വന്നതെന്നും ഈ പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും മുസ്്ലലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യത്തെ ഇരുപതിലധികം വരുന്ന പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത വേദിയായ യങ്ങ് ഇന്ത്യ യുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരത്തില്‍ മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു. ഐസ, എ.ഐ.എസ്.എഫ്, യൂത്ത് ലീഗ്, എം എസ് എഫ്, എസ് എഫ് ഐ ,കെ വൈ എഫ് തുടങ്ങിയ പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ സംയുക്ത വേദിയാണ് യങ്ങ് ഇന്ത്യ. ഇന്ത്യയിലെ പ്രമുഖ ആക്റ്റിവിസ്റ്റുകളായ അരുന്ധതി റോയ്, ചന്ദ്രശേഖര്‍ ആസാദ്, കണ്ണന് ഗോപിനാഥന്, ശബ്നം ആസമി, ഷഹീന് ബാഗ് സമര നായിക സര്‍വരി,ഉമര്‍ ഖാലിദ്, ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് ഐ ഷി ഘോഷ് ,മുഹമ്മദ് റജീബ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
നേരത്തെ രാംലീല മൈതാനിയില്‍ നിന്ന് ജന്ദര്‍മന്ദറിലേക്ക് റാലിയായി എത്താനായിരുന്നു യങ്ങ് ഇന്ത്യ തീരുമാനിച്ചത്. രാവിലെ രാം ലീല മൈതാനിയിലെത്തിയ പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇത് വകവക്കാതെ സമരവുമായി മുന്നോട്ട് പോയ സംഘാടകര്‍ ജന്ദര്‍ മന്ദറിലെത്തി പ്രതിക്ഷേധ സംഗമം സംഘടിപ്പിക്കുകയായിരുന്നു.
പ്ലക്കാര്‍ഡുകളുമായി യൂത്ത് ലീഗ്, എം എസ് എഫ് പ്രവര്‍ത്തകര്‍ സമരത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യമായി. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, വൈസ് പ്രസിഡണ്ട് അഡ്വ: വി കെ ഫൈസല്‍ ബാബു, എം എസ് എഫ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ പി വി അഹമ്മദ് സാജു, സിറാജുദീന്‍ നദ്വി, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു മീരാന്‍, സയ്യിദ് സിദ്ദീഖ് തങ്ങള്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.