പ്രാര്‍ഥനകള്‍ അധികരിപ്പിക്കുക: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

71


മലപ്പുറം: കോവിഡിനെ അകറ്റാന്‍ പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് ലൈവിലൂടെ സംസാരിക്കുകയായിരുന്നു തങ്ങള്‍. സര്‍ക്കാറുകളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക. നിങ്ങള്‍ എവിടെയാണോ അവിടെയിരിക്കുകയാണ് ഉത്തമം. നിര്‍ദേശങ്ങള്‍ അനുസരിച്ച് വീട്ടിലിരിക്കേണ്ടത് നാടിനോടും മനുഷ്യരോടുമുള്ള വിശ്വാസിയുടെ കടമാണ്.  ആരോഗ്യ പ്രവര്‍ത്തനങ്ങളെ സഹായിക്കാനും വീട്ടില്‍ വിശന്നിരിക്കുന്നവരേയും അതിഥി തൊഴിലാളികളെയും സഹായിക്കണമെന്നും തങ്ങള്‍ പറഞ്ഞു.