ഫുജൈറയില്‍ കഴിഞ്ഞ വര്‍ഷം 382 തീപിടിത്തങ്ങള്‍

ഫുജൈറ: ഫുജൈറയില്‍ കഴിഞ്ഞ വര്‍ഷം 382 തീപിടിത്തങ്ങളുണ്ടായി. ഭവനങ്ങള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളിലാണ് തീപിടിത്തങ്ങളുണ്ടായത്. കഴിഞ്ഞ ജൂണില്‍ രണ്ടു കുട്ടികളുടെ മരണത്തിനിടയാക്കിയ തീപിടിത്തവും ഫുജൈറയിലുണ്ടായി.
മറ്റു തീപിടിത്തങ്ങളില്‍ സാമ്പത്തിക നഷ്ടങ്ങളാണുണ്ടായതെന്ന് ഫുജൈറ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഉബൈദ് അല്‍തുനൈജി വ്യക്തമാക്കി. തീയണക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫുജൈറ, ദിബ്ബ എന്നിവിടങ്ങളിലും പരിസരങ്ങളിലുമായി 1,953 സ്വദേശി വീടുകളില്‍ സ്വയം തീയണക്കുന്ന യന്ത്രങ്ങള്‍ സജ്ജീകരിച്ചിതായി ബ്രിഗേഡിയര്‍ വ്യക്തമാക്കി. സുരക്ഷ പരമ പ്രധാനമായി കണ്ട് അതീവ ജാഗ്രതയോടെയാണ് സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തിച്ചു വരുന്നത്.