
മനാമ: കെഎംസിസി ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തന പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള ബ്രോഷര്‍ കഴിഞ്ഞ ദിവസം കെ.സി.ടി ബിസിനസ് സെന്ററില്‍ കേരള നിയമസഭാ പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീര്‍ എ.കെ ഹാരിസ് കണ്ണൂരിന് നല്‍കി പ്രകാശനം ചെയ്തു. രണ്ടു വര്‍ഷ കാലയളവില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 50 പദ്ധതികള്‍ ഉള്‍പ്പെടുത്തി ‘മിഷന്‍ 50’ എന്ന പേരില്‍ നേരത്തെ പ്രവര്‍ത്തന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. കെഎംസിസി സംസ്ഥാന സ്‌ക്രട്ടറിമാരായ എ.പി ഫൈസല്‍, ഒ.കെ കാസിം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, ആക്ടിംഗ് ജന.സെക്രട്ടറി പി.കെ ഇസ്ഹാഖ്, ഭാരവാഹികളായ അബൂബക്കര്‍ ഹാജി, പി.വി മന്‍സൂര്‍, ഷരീഫ് വില്യാപ്പള്ളി, അസീസ് പേരാമ്പ്ര, കാസിം നൊച്ചാട്, അഷ്‌കര്‍ വടകര, ജെ.പി.കെ തിക്കോടി സംബന്ധിച്ചു.