ഡല്‍ഹി കലാപം; ഭീതി ഒഴിയാതെ ഇരകള്‍
‘മേം ബച്ചോം കൊ ലേനേം ഖയാത്ത.. തബ് മേരേം സര്പെ സോര്സെ മാര്പടി ഉസ്ക്കെ ബാത്ത് മുജെ ഹോഷ് നഹീ രഹീ’ ‘…. (ബഹളം കേട്ട് പുറത്ത് കളിക്കുകയായിരുന്ന മക്കളെ എടുക്കാന്‍ ചെന്നതായിരുന്നു.തലക്ക് അടിയേറ്റത് മാത്രം ഓര്‍മ്മയുണ്ട്) സംഘ്പരിവാര്‍ അഴിച്ചുവിട്ട കലാപം താണ്ഡവമാടിയ ശിവ് വിഹാറിലെ തകര്‍ന്ന തെരുവിന്റെ ഓരത്ത് നിന്ന് മുഹമ്മദ് റഹീസ് അനുഭവം പങ്കിടുമ്പോഴും മുഖത്ത് ഭീതി വിട്ടിരുന്നില്ല. 23ന് വൈകിട്ടാണ് ആയുധങ്ങളുമേന്തി കലാപകാരികള്ഗല്ലിയിലേക്ക് ഇരച്ചുകയറിയത്. ശബ്ദം കേട്ടയുടന്‍ പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 11,13ഉം വയസ്സുള്ള മക്കളെ എടുക്കാന്‍ എത്തിയതും ‘ഇതര്‍സെ ജാ’ എന്ന് ആക്രോശിച്ച് കല്ല് കൊണ്ട് തലക്ക് കുത്തി.വേദനയില്‍ തല താഴ്ത്തിയതും ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തലക്കടിച്ചു.കാലിനും, കൈക്കും അടിച്ചു. ഭയന്ന മക്കള്‍ ചമന്‍ പാര്‍ക്കിലേക്ക് ഓടി രക്ഷപ്പെട്ടു. തലക്ക് 10ല്‍ ഏറെ സ്റ്റിച്ചുകള്‍ ഉള്ള റഹീസിന്റെ മുഖത്തെ വേദനയുടെ അസഹ്യത കണ്ട് ഭാര്യ ബേബി തുടര്‍ന്നു. വീടിനകത്തേക്ക് ആയുധങ്ങളുമായി തള്ളിക്കയറിയ കലാപകാരികള്‍ സര്‍വ്വതും കൊള്ളയടിച്ചു. കൊണ്ടു പോവാന്‍ കഴിയാത്തതെല്ലാം അടിച്ചുതകര്‍ത്തു.മുസ്തഫ ബാദിലെ ഈദ് ഗാഹ് മൈതാനിയിലെ ക്യാമ്പില്‍ നിന്ന് ഓള്‍ഇന്ത്യ കെ.എം.സി.സി വിതരണം ചെയ്യുന്ന പുതപ്പ് വാങ്ങി ഇവര്‍ മടങ്ങുമ്പോഴും ആരൊക്കെയോ ഭയക്കുന്നത് പോലെ..
ശിവ് വിഹാറില്‍ സംഘ് പരിവാര്‍ തകര്‍ത്ത മദീനപള്ളിയുടെ ഒരു മൂലയില്‍ ഇരുന്ന് കുഞ്ഞ് മോള് ഇല്‍മ പുറത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു.പുറത്ത് തകര്‍ന്ന വീടുകള്‍ ഫോട്ടോ എടുക്കുന്നത് കണ്ട് ഇല്‍മ മുഖത്തേക്ക് ദയനീയമായി നോക്കി.ആ നോട്ടം കണ്ടാല്‍ ആരുടെയും ഖല്‍ബൊന്ന് പിടയും..
ചോദിച്ചറിഞപ്പോഴാണ് അറിഞത് പാടെ തകര്‍ത്ത ആ വീട് ഇല്‍മ കിടന്നുറങ്ങുന്ന വീടായിരുന്നു. കുഞ്ഞുകൈകള്‍ കൊണ്ട് വരച്ച പൂമ്പാറ്റയുടെയും പൂക്കളുടെയും ചിത്രം വരച്ച വരയുള്ള പുസ്തകവും കലാപകാരികള്‍ കത്തിച്ച കൂട്ടത്തില്‍ ചാരമായി മാറിയിരുന്നു.ഉമ്മ രേഷ്മയും, സഹോദരന് മുഹമ്മദ് ഖൈഫും തകര്‍ന്ന വീടിന്റെ മുന്നില്‍ ഇരിക്കുന്നുണ്ട്.സങ്കട പെരുമഴയിലും ഇല്‍മയുടെ പിതാവ് മുഷ്താഖ് അഹമ്മദ് സേവന പ്രവര്ത്തനങ്ങളില്സജീവമായുണ്ട്. കെ.എം.സി.സി 25000 രൂപ ഇവര്‍ക്ക് സഹായമായി നല്‍കിയിട്ടുണ്ട്.
മുസ്തഫാബാദിലെ തകര്‍ന്ന ഫാറൂഖിയ പള്ളിക്കകത്ത് നിന്ന് നിസാം ബായിക്കും, അസ്മിന സമക്കും, അക്തറുന്നീസക്കും,ഷാഹിറ ബാനുവിനും,സമീന സമക്കു മെല്ലാം പറയാനുള്ളത് വ്യക്തമായ ഉന്മൂലന കഥ..ശിവ് വിവാരിലെ തകര്‍ന്ന മദീന പള്ളിയില്‍ പ്രാര്‍ത്ഥന ക്കായി എത്തിയ മുഷ്താഖ് അഹമ്മദ്, ഹാഫിള് മുഹമ്മദ് യാമീന്, മെഹ്താബ് വാലത്തിനുമെല്ലാം പറയാനുള്ളതും സംഘ് പരിവാര്‍ ശക്തികളുടെ ഗുജറാത്ത് മോഡല്‍ ഉന്മൂലന ശ്രമത്തിന് നീക്കം നടത്തിയതാണന്ന് തന്നെയായിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ ജാഫറാബാദില്‍ നടന്ന സമരത്തിനെതിനെ ബി.ജെ.പിയുടെ കപില്‍ മിശ്രയുടെ വര്‍ഗീയ പ്രസംഗമാണ് കലാപത്തിന് ഹേതുവായതെന്ന് ഡല്‍ഹി നിവാസികള്‍ പറയുന്നു.23ന് രാത്രി യു.പിയില്‍ നിന്ന് സംഘ് പരിവാര്‍ ഇറക്കിയ ജാട്ടുകളുടെ നേതൃത്വത്തില്ഗോഖുല് പുരില്‍ ഇന്ത്യയില്‍ തന്നെ പേരുകേട്ട ടയര്‍മാര്‍ക്കറ്റ് തീയിട്ട കലാപകാരികള്‍ മുസ്ലിം കേന്ദ്രങ്ങള്കൃത്യമായി മാര്‍ക്ക് ചെയ്ത് ‘ഗോലി മാരോ, സാലോ ‘ എന്നാക്രാശിച്ച് അക്രമം അഴിച്ച് വിടുകയായിരുന്നു വെന്ന് ഇരകള്‍ സൂചിപ്പിച്ചു.
തൊട്ടടുത്ത ദിവസങ്ങളില്‍ വാസീറാബാദ്,ചാന്ദ് ബാഗ്, മുസ്തഫ ബാദ്,ശിവ് വിഹാര്‍ ഭാഗങ്ങളിലേക്കും കലാപം കത്തിയാളി.വീടുകളും കടകളും ഉള്‍പ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങളും എണ്ണമറ്റ വാഹനങ്ങളും തീയിട്ടു. മുസ്തഫബാദിലും, ശിവ് വിഹാറിലുംമാത്രം വര്‍ഷങ്ങള്‍ പഴക്കമുള്ള 20ല്‍ ഏറെ പള്ളികളാണ് തീയിട്ടത്.മരണം ഔദ്യോഗികമായി 53 പേരാണന്ന് പറയുമ്പോഴും 100 ല്‍ ഏറെ മരണം നടന്നതായി കണക്കാക്കുന്നു. ഇന്നലെയും ശിവ വിഹാറിലെ പൂര്‍ണമായും മാലിന്യം നിറഞ അഴുക്കു ചാലില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്കണ്ടെടുത്തിരുന്നു. കാണാതായവര്‍ ആയിരത്തിലേറെ ഉണ്ടന്ന് ഗല്ലിവാസികള് പറയുന്നു. സരമായ പരിക്കേറ്റ് ചികിത്സയില്‍ ഉള്ളവരും ആയിരം കവിയും. വീട് നഷ്ടപ്പെട്ടവര്‍ക്കും, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും മുഖ്യമന്ത്രി അരവിന്ദ് ഗജരിവാള്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും കലാപത്തില്‍ എല്ലാം നശിച്ചതില്‍ രേഖകളും നശിച്ചത് കാരണം സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിലും തടസ്സമാവുകയാണ്. വനിതാ ലീഗ് സംസ്ഥാന നേതാക്കളും ഇന്നലെ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.മുസ്ലിം ലീഗ്, കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകളാണ് കൂട്ടാവുന്നത്.