മദര്‍ അലൂംനി സംഗമം

32
മദര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ വിദ്യാര്‍ത്ഥികള്‍ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ:എ.ബി അബ്ബാസിനൊപ്പം

ദുബൈ: തൃശ്ശൂര്‍ ജില്ലയിലെ പെരുവല്ലൂര്‍ മദര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് യുഎഇ അലൂംനി സൗഹൃദ സംഗമം സംഘടിപ്പിച്ചു. നൂറിലധകം വരുന്ന പൂര്‍വ വിദ്യാര്‍ത്ഥികള്‍ സൗഹൃദ സംഗമത്തില്‍ പങ്കാളികളായി. കുട്ടികള്‍ക്കുള്ള ചിത്ര രചനാ മത്സരങ്ങള്‍, വനിതകളുടെ പാചക മത്സരം, വിവിധ ഗാനാലാപനങ്ങള്‍, കായിക മത്സരങ്ങള്‍ അടക്കുമുള്ള നിരവധി മല്‍സര ഇനങ്ങള്‍ സംഘടിപ്പിച്ചു. സംഗമം മദര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലും, വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പ്രൊ. എ.ബി അബ്ബാസ് ഉദ്ഘാടനം ചെയ്തു. സക്കീര്‍ ഉമര്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.വി ഷെബിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മോഡല്‍ സര്‍വീസ് സൊസൈറ്റിയുടെ യുഎഇയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചു ഷെജില്‍, ഷൗക്കത്ത്. സിദ്ധിഖ് പാലോട്ട് എന്നിവര്‍ ചേര്‍ന്ന് പരിചയപ്പെടുത്തി. അജിത് കുമാര്‍, സലീം മന്നലാംകുന്ന്, ഫസല്‍ റഹ്മാന്‍, ഹംജിത് ഹാഷിം, നസീര്‍ അബൂബക്കര്‍, ഷമീം അഹമ്മദ്, വാജിദ്, സമീര്‍ ഷംസുദ്ദീന്‍, ഷാഫി കോട്ടപുറം സംസാരിച്ചു.