
മുസ്തഫാബാദ്: ഡല്‍ഹി വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള മുസ്്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ഒന്നാംഘട്ട സാമ്പത്തിക ധനസഹായം വിതരണം ചെയ്തു. മുസ്തഫാബാദില് ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്, ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സഹായ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, നവാസ് ഗനി എം.പി, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.കലാപത്തിന്റെ ഇരകളായി കൊല്ലപ്പെട്ട 10 പേരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് മുസ്ലിം ലീഗ് ഇന്നലെ നല്‍കിയത്. കലാപത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്തി ഒരു ലക്ഷം രൂപ വീതം നല്‍കാനാണ് പാര്‍ട്ടി തീരുമാനം. മെഹ്താബ്, പര്‍വേസ്, ഹാഷിം അലി, അമീര്‍ ഖാന്, അമന് ഇഖ്ബാല്‍, മഅറുഫ്, സാകിര്‍, വീര്ബാന്, മുദസ്സിര്‍, അഷ്ഫാഖ് ഹുസൈന്, രാഹുല്‍ സോളങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായമാണ് വിതരണം ചെയ്തത്.എം.പി മാരടങ്ങുന്ന മുസ്ലിം ലീഗ് ദേശീയ നേതൃ സംഘത്തിന്റെ സന്ദര്‍ശനം മുതല്‍ ഡല്‍ഹിയില്‍ മുസ്്ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, എ.ഐ.കെ.എം. സി.സി ദേശീയ ഘടകങ്ങളുടെയും ഡല്‍ഹി മുസ്ലിം ലീഗിന്റെയും ഡല്‍ഹി കെ.എം.സി.സിയുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിച്ചത്. ഫെബ്രുവരി 28 ന് കേരളത്തില്‍ നിന്ന് സ്വരൂപിച്ച തുകയാണ് ഇതിനായി ചിലവഴിക്കുന്നത്. ബാംഗ്ലൂര്‍ കെ.എം.സി.സി ശേഖരിച്ച തുകയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച ഡല്‍ഹി റിലീഫ് കമ്മിറ്റിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് നേതാക്കള്‍ വിശദീകരിച്ചു. മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, ഡല്‍ഹി സംസ്ഥാന പ്രസിഡണ്ട് നിസാര്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷാ, യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡണ്ട് അഡ്വ: വി.കെ ഫൈസല്‍ ബാബു, എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷദ്, വൈസ് പ്രസിഡണ്ടുമാരായ അഹമ്മദ് സാജു, സിറാജ് നദ്വി, എ.ഐ. കെ.എം.സി.സി ദേശീയ പ്രസിഡണ്ട് എം.കെ നൗഷാദ്, ജനറല്‍ സെക്രട്ടറി എ ഷംസുദീന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.