മലപ്പുറം സ്വദേശി ദുബൈയില്‍ അപകടത്തില്‍ മരിച്ചു

    217

    ദുബൈ:മലപ്പുറം സ്വദേശി ദുബൈയില്‍ അപകടത്തില്‍ മരണപ്പെട്ടു. ഇരുമ്പുഴി പറമ്പന്‍ ഭഗവതി പറമ്പത്ത് മുഹമ്മദ് സവാദ് (29)ആണ് മരിച്ചത്. ദുബൈ ഫിഷ് മാര്‍കറ്റില്‍ നിന്ന് അബുദാബിയിലേക്ക് പോകവേ ആണ് അപകടത്തില്‍പ്പെട്ടത്. യുസുഫ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകരായ അഷ്റഫ് താമരശ്ശേരി, നസീര്‍ വാടാനപ്പള്ളി എന്നിവര്‍ അറിയിച്ചു.