മാട്ടൂല്‍ പ്രീമിയര്‍ ലീഗ്: ബൂട്ട്‌സ് റൈഡേഴ്‌സ് തെക്കുമ്പാട് ജേതാക്കളായി

അബുദാബി: ബുദാബി മാട്ടൂല്‍ കെഎംസിസി സംഘടിപ്പിച്ച മാട്ടൂല്‍ പ്രീമിയര്‍ ലീഗ് സെവന്‍സ് ഫുട്‌ബോള്‍ ടുര്‍ണമെന്റ് സീസണ്‍-5 അബുദാബി ആംഡ് ഫോഴ്‌സ് ഓഫീസര്‍സ് ക്ലബ്ബില്‍ വിജയകരമായി പര്യവസാനിച്ചു. മാട്ടൂല്‍ പഞ്ചായത്തില്‍ നിന്നുള്ള 16 ടീമുകള്‍ പങ്കെടുത്ത ടുര്‍ണമെന്റ് ജനപങ്കാളിത്തം കൊണ്ടും സംഘടക മികവ് കൊണ്ടും ശ്രദ്ധേയമായി. സെവന്‍സ് ഫുട്‌ബോളിന്റെ സുന്ദര ചടുലതയോടെയുള്ള 35 മാസ്മരിക മത്സരങ്ങള്‍ക്കൊടുവില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒതയാര്‍ക്കം എഫ്‌സി മാട്ടൂലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ്’ ബൂട്ട്‌സ് റൈഡേഴ്‌സ് എഫ്‌സി തെക്കുമ്പാട് ജേതാക്കളായത്. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ഉദൈഫ് (ബൂട്ട് റൈഡേഴ്‌സ്) ഫൈനല്‍ മത്സരത്തിലെ നല്ല കളിക്കാരനായി ഫലാഹ് (ഒതയര്‍ക്കം), ഏറ്റവും നല്ല ഡിഫന്‍ഡര്‍ സൂരജ് (ബൂട്ട്‌സ് റൈഡേഴ്‌സ്), നല്ല ഗോള്‍ കീപ്പര്‍ സിദ്ദിഖ് (ബൂട്ട്‌സ് റൈഡേഴ്‌സ ), പ്രാമിസിംഗ് പ്ലയര്‍ ഓഫ് മാട്ടൂല്‍ ആയി ഇര്‍ഫാദ് (ടെക്‌സന്‍ എഫ്‌സി), ഫെയര്‍ പ്‌ളേ അവാര്‍ഡ് (കെകെ എഫ്‌സി) എന്നിവരെ തെരഞ്ഞെടുത്തു. ഹംസ നടുവില്‍, ഇ.ടി സുനീര്‍, ബീരാന്‍ പുതിയങ്ങാടി, മുഹമ്മദ് നാറാത്ത്, കാസിം കവ്വായി, റജീദ് പട്ടോളി, ഗഫൂര്‍ വലിയകത്ത്, എ.സി ഇഖ്ബാല്‍ മുഖ്യാതിഥികളായിരുന്നു. അഹല്യ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ഷാനിഷ് കൊല്ലാറ, കെ.കെ അഷ്‌റഫ്, സി.എം മുസ്തഫ, കെ.വ്ി ആരിഫ്, സി.എം.വി ഫത്താഹ്, എം.ലത്തീഫ്, എ.കെ സാഹിര്‍, വി.സി നൗഷാദ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ആരിഫ്, എ.വി ഇസ്മായില്‍, കെ.പി റയീസ്, അഹ്മദ് തെക്കുമ്പാട്, കെ.പി ഷഫീഖ്, നൗഷാദ് സൗത്ത്,എം.കെഹംദാന്‍ ഹനീഫ്, എം.എ.വി ഷഫീഖ്, സാദിഖ് സബ്ക, നൗഷാദ് താങ്കളെ പള്ളി, എം.വി മുഹമ്മദ്, മുഹസ്സിര്‍ കരിപ്പ്, സി.ഇക്ബാല്‍, എം.കെ റിയാസ്, മുസമ്മില്‍, റംഷാദ്, എന്നിവര്‍ ടുര്‍ണമെന്റ് നിയന്ത്രിച്ചു