ദുബൈ: കോവിഡ്-19 നെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയ 329 ജര്‍മന്‍ വിനോദസഞ്ചാരികളെ തിരികെ നാട്ടിലെത്തിച്ചു. ഇവര്‍ക്കുള്ള യാത്രാ സൗകര്യമൊരുക്കിയത് റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്നാണ്. കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ പ്രാദേശികവും രാജ്യാന്തരവുമായി സ്വീകരിക്കുന്ന കരുതല്‍ നടപടിയുടെ ഭാഗമായാണ് ഈ നടപടി. കൂടാതെ യുഎഇ ഉയര്‍ത്തിപിടിക്കുന്ന സഹിഷ്ണുതയുടെയും മനുഷ്യത്വപരമായ നടപടികളുടെയും ഭാഗമാണ്. ജര്‍മന്‍ സഞ്ചാരികള്‍ക്കുള്ള യാത്ര ഒരുക്കുന്നതിന് റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവള അധികൃതര്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു. ഇവര്‍ക്ക് യാത്ര ചെയ്യാനായി രണ്ട് വിമാനങ്ങളും ംരുക്കിയിരുന്നു. ശനിയാഴ്ച ഉച്ചക്ക് 1 മണിക്കും 2 മണിക്കും വിമാനങ്ങള്‍ യാത്ര തിരിച്ചു. ജര്‍മന്‍ യാത്രികളെ കൂടാതെ മൂന്ന് പോളണ്ട് സ്വദേശികളും രണ്ട് തുര്‍ക്കിക്കാരും റൊമേനിയ, ക്രൊയേഷ്യ, കൊസോവൊ എന്നീ രാജ്യക്കാരും വിമാനത്തിലുണ്ടായിരുന്നു.