യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ നിലവാരം വിലയിരുത്താന്‍ മൊബൈല്‍ ആപ്പ്

    ദുബൈ: യുഎഇ ഫെഡറല്‍ സ്ഥാപനങ്ങളിലെ സേവന നിലവാരം പൊതുജനങ്ങള്‍ക്കറിയാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 8 ഭാഷകളുള്ള ”മിസ്റ്ററി ഷോപ്പര്‍” മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. 30 വര്‍ഷങ്ങള്‍ക്ക് ഞങ്ങള്‍ സീക്രട്ട് ഷോപ്പര്‍ പ്രോഗ്രാം ആരംഭിച്ചു. ഇന്ന് സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും രഹസ്യ ഷോപ്പര്‍മാരാകാനുള്ള വഴി ഞങ്ങള്‍ തുറക്കുന്നു. സര്‍ക്കാര്‍ സേവനം നേടുന്നതിനൊപ്പം അവരുടെ അനുഭവങ്ങളെക്കുറിച്ച് സര്‍ക്കാരിന് അടിയന്തിര വിലയിരുത്തലുകള്‍ നല്‍കുന്നു. വിജയവും മികവുമുള്ള വിവരങ്ങള്‍ നല്‍കുന്ന അവര്‍ അജ്ഞാത സൈനികര്‍ എന്നറിയപ്പെടുന്നു. ഒപ്പം പുരോഗതിയുടെ വശങ്ങളും വികസനത്തിനുള്ള അവസരങ്ങളും നിരീക്ഷിക്കുന്നു-ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു
    പൊതുജനങ്ങള്‍ക്ക് ശാശ്വതമായി വിവരങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ പുതിയ ചാനലുകള്‍ തുറക്കുന്നത് തുടരും. കൂടാതെ ഉപയോക്താക്കള്‍ അയയ്ക്കുന്ന അഭിപ്രായങ്ങളെല്ലാം ഈ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുടെ വിലയിരുത്തും. അത് മന്ത്രിസഭക്ക് സമര്‍പ്പിക്കുന്ന പ്രകടന റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുകയും ചെയ്യും-ശൈഖ് മുഹമ്മദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഉപഭോക്താവ് ഇവിടെ റഫറിയാണ്. സേവനങ്ങളുടെ ഗുണനിലവാരത്തിനും കാര്യക്ഷമതക്കും വേണ്ടിയുള്ള രഹസ്യ സംവിധാനമാണ് ഷോപ്പര്‍. ഓരോ ഉപഭോക്താവിന്റെയും അഭിപ്രായത്തെയും വിലയിരുത്തലിനെയും ഞങ്ങള്‍ ശ്രദ്ധിക്കുന്നു ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയുടെയും തുടര്‍നടപടികളുടെയും കേന്ദ്രബിന്ദുവായിരിക്കും-അദ്ദേഹം തുടര്‍ന്നു.