രാജാവ് ഉത്തരവിട്ടു; കഅബയുടെ മത്വാഫ് വീണ്ടും തുറന്നു

166

മക്ക: സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉത്തരവ് പ്രകാരം വിശുദ്ധ കഅബയുടെ മത്വാഫ് വീണ്ടും തുറന്നു.
തുടര്‍ന്ന് ഇന്നലെ സുബ്ഹ് മുതല്‍ മത്വാഫിലേക്ക് പ്രവേശനം അനുവദിച്ചു. അതേസമയം, ഉംറ തീര്‍ത്ഥാടകര്‍ക്ക് മത്വാഫിലേക്ക് പ്രവേശനം അനുവദിക്കില്ല. രാജാവിന്റെ ഉത്തരവ് സംബന്ധിച്ച് ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് ആണ് പ്രഖ്യാപനം നടത്തിയത്.
ഹറമിലെ ജോലിക്കാര്‍ നടത്തുന്ന കൊറോണ വൈറസ് പ്രതിരോധ നടപടികളുമായി എല്ലാവരും പൂര്‍ണ തോതില്‍ സഹകരിക്കണമെന്നും ശൈഖ് സുദൈസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സന്ദര്‍ഭത്തില്‍ മത്വാഫിലേക്കും പ്രവേശന വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനായി ആവശ്യമായ സജ്ജീകരണങ്ങളുടെ ഭാഗമായിട്ടായിരുന്നു മത്വാഫിലേക്ക് പ്രവേശനം വിലക്കിയത്.