റെയിന്‍ബോ മില്‍ക് വിന്‍ 3.6 കിലോ ഗോള്‍ഡ് പ്രമോഷന്‍; നാലാമത്തെ 400 ഗ്രാം സ്വര്‍ണം തമിഴ്‌നാട് സ്വദേശി ജമാലുദ്ദീന്

റെയിന്‍ബോ മില്‍ക് വിന്‍ 3.6 കിലോ ഗോള്‍ഡ് പ്രമോഷന്‍ നാലാമത്തെ നറുക്കെടുപ്പ് ഇന്നലെ ദുബൈ ചോയിത്‌റാം ഹെഡ് ഓഫീസില്‍ ദുബൈ സാമ്പത്തിക വികസന വകുപ്പിലെ നറുക്കെടുപ്പ് വിഭാഗം തലവന്‍ ഫതഹുള്ള അബ്ദുള്ളയുടെ മേല്‍നോട്ടത്തില്‍ നടന്നപ്പോള്‍. ചോയിത്‌റാം ബിഡിഎം ദീപക് ഷെട്ടി, സെയില്‍സ് മാനേജര്‍ നാസര്‍ അഹ്മദ് സമീപം

ദുബൈ: ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ മൂന്നു മാസം നീളുന്ന റെയിന്‍ബോ വിന്‍ 3.6 കിലോ ഗോള്‍ഡ് പ്രമോഷന്‍ നാലാമത്തെ നറുക്കെടുപ്പ് ഇന്നലെ ചോയിത്‌റാം ഹെഡ് ഓഫീസില്‍ നടന്നു. 400 ഗ്രാം സ്വര്‍ണത്തിന്റെ മെഗാ വിജയിയായത് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കാസ്‌കാടെ മറൈന്‍ കാന്റീനിലെ തമിഴ്‌നാട് സ്വദേശി ജമാലുദ്ദീന്‍ ആണ് (കൂപ്പണ്‍ നമ്പര്‍: 33054). 50 ഗ്രാമിന്റെ 4 വിജയികളായത് ദുബൈ ജബല്‍ അലിയിലെ പാര്‍കോ അല്‍നാസര്‍ റെസ്റ്റോറന്റിലെ ആസിഫ് അബൂബക്കര്‍ (കൂപ്പണ്‍ നമ്പര്‍: 88397), ദുബൈ സത്‌വയിലെ സത്‌വ ഫോര്‍ പ്‌ളസ് കഫറ്റേരിയയിലെ അബ്ദുല്‍ ഷുക്കൂര്‍ (കൂപ്പണ്‍ നമ്പര്‍: 89033), അജ്മാന്‍ അല്‍മംസാര്‍ കഫ്‌റ്റേരിയയിലെ ഫൈസല്‍ അമ്മൂദി (കൂപ്പണ്‍ നമ്പര്‍: 36118), അബുദാബി മുസഫ്ഫ ടീ സെന്റര്‍ കഫറ്റേീരിയയിലെ മുനീര്‍ കുറ്റിയില്‍ (കൂപ്പണ്‍ നമ്പര്‍: 5265) എന്നിവരാണ്. ദുബൈ സാമ്പത്തിക വികസന വകുപ്പിലെ നറുക്കെടുപ്പ് വിഭാഗം തലവന്‍ ഫതഹുള്ള അബ്ദുള്ള, ചോയിത്‌റാം ബിഡിഎം ദീപക് ഷെട്ടി, സെയില്‍സ് മാനേജര്‍ നാസര്‍ അഹ്മദ് എന്നിവര്‍ പങ്കെടുത്തു. അടുത്ത നറുക്കെടുപ്പുകള്‍ മാര്‍ച്ച് 18, ഏപ്രില്‍ 5 തീയതികളിലായി നടക്കും. ഓരോ നറുക്കെടുപ്പിലൂടെയും ഓരോ മെഗാ വിജയിക്കും 400 ഗ്രാം സ്വര്‍ണവും 4 വിജയികള്‍ക്ക് 50 ഗ്രാം വീതം സ്വര്‍ണവുമാണ് സമ്മാനമായി നല്‍കുന്നത്. യുഎഇയിലെ റെസ്റ്റോറെന്റ്, കഫ്‌റ്റേരിയ ഉടമസ്ഥര്‍ക്ക് വളരെ ലളിതമായി മൂന്നു കാര്‍ട്ടണ്‍ റെയിന്‍ബോ കാറ്ററിംഗ് പാക്കോ, അല്ലെങ്കില്‍ ഏലക്കായുടെ 410 ഗ്രാം ഒരു കാര്‍ട്ടണ്‍ പാലോ വാങ്ങുന്നതിലൂടെ സെയില്‍സ്മാന്‍മാര്‍ വഴി ലഭിക്കുന്ന കൂപ്പണ്‍ മുഖേന നറുക്കെടുപ്പിന് അവസരം ലഭിക്കുന്നതാണ്.