ുബൈ: കോവിഡ് 19 ഭീതിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ, കേരളത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍, സുരക്ഷാ മാസ്ക് എന്നിവക്ക് നേരിടുന്ന ക്ഷാമം ചൂഷണം ചെയ്യുന്ന കച്ചവടക്കാരുടെ നീക്കത്തിനെതിരെ ഫലപ്രദ നീക്കവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രം
ഗത്ത്. ദുബൈ ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ ഏകദിന ശില്പശാലയില് പരിഹാര മാര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞു.
ഇത്പ്രകാരം സാനിറ്റൈസര്‍ വീടുകളില്‍ നിര്‍മിക്കുന്ന രീതി വിദ്യാര്‍ഥികള്‍ പ്രയോഗികമായി പ്രദര്‍ശിപ്പിച്ചു. ലോകരോഗ്യ സംഘടനയുടെയും രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രങ്ങളുടെയും ഇക്കാര്യത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുള്ള രീതിയാണ് വിദ്യാര്‍ത്ഥികള്‍ ഇതില്‍ അവലംബിച്ചിട്ടുള്ളതെന്ന് ഈ മഹത്തായ ഉദ്യമത്തിന് നേതൃത്വം നല്കിയ സ്കൂളിലെ ശാസ്ത്ര വിഭാഗം മേധാവി രേഖ വിജയന് പറഞ്ഞു. ഇതിന്റെ നിര്‍മാണത്തിനായി അണു നശീകരണത്തിന് ഫലപ്രദവും തടവാനുപയോഗിക്കുന്നതുമായ ആല്കഹോള്, ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന കറ്റാര്‍ വാഴ എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചത്. ഇവ യഥാക്രമം 60, 40 ശതമാനംഅനുപാതത്തില് ചേര്‍ത്താണ് വിദ്യാര്‍ത്ഥികള്‍ സാനിറ്റൈസര്‍ വിജയകരമായി ഉണ്ടാക്കിയത്. ഈ ചേരുവകള്‍ക്ക് പുറമെ, ഉല്പന്നം കൂടുതല്‍ ഫലപ്രദമാക്കാനായി ഒലീവ് എണ്ണയും പരിമളം ലഭിക്കാനായി എസ്സന്‍ഷ്യല്‍ ഓയിലും ചേര്‍ത്തുവെന്ന് രേഖ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സാനിറ്റൈസര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉപയോഗത്തിനായി ലഭ്യമാക്കി. വിപണിയില്‍ കിട്ടുന്ന ഉല്പന്നങ്ങളോട് ഗുണനിലവാരത്തില്‍ കിട പിടിക്കുന്നതാണ് സ്കൂളില്തയ്യാറാക്കിയ സാനിറ്റൈസറെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു.
ഇതിനു പുറമെ, ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് ചെലവ് കുറഞ്ഞ സുരക്ഷാ മാസ്കുകള്‍ നിര്‍മിക്കുന്ന രീതിയും വിദ്യാര്‍ത്ഥികള്‍ പ്രദര്ശിപ്പിക്കുകയുണ്ടായെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇവയുടെ ഉല്പാദനം വിജയകരമായി വീടുകളില്‍ പരീക്ഷിച്ചെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്ലക്കുട്ടിയും വൈസ് പ്രിന്‍സിപ്പല്‍ ആനി മാത്യുവും പറഞ്ഞു.