സൗദിയിൽ പുതുതായി 24 പേർക്ക് കൂടി കൊറോണ വൈറസ്…

റിയാദ്: സൗദിയിൽ പുതുതായി 24 പേർക്ക് കൂടി കൊറോണ വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 86 ആയി. പുതുതായി കൊറോണ കണ്ടെത്തിയവരിൽ ഫ്രാൻസിൽ സന്ദർശനം നടത്തി തിരിച്ചെത്തിയ സൗദി വനിതയെ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറ്റലിയിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയ ഒരാളെ ഖത്തീഫിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു.മറ്റുചിലർ മക്കയിലെ ആശുപത്രിയിലും ചികിത്സയിലാണ്. റിപ്പോർട്ട് ചെയ്ത കേസുകളിൽ അധികവും വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തവരാണ്