Home SAUDI ARABIA സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് എല്ലാ അന്താരാഷ്ട്ര സർവീസുകളും നിർത്തിവെച്ചു

സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് എല്ലാ അന്താരാഷ്ട്ര സർവീസുകളും നിർത്തിവെച്ചു

റിയാദ്: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എല്ലാ അന്താരാഷ്ട്ര സർവീസുകളും സൗദി അറേബ്യാ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു.ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ആണ് സർവീസുകൾ നിർത്തി വയ്ക്കുന്നത്. സൗദിയിൽ വെള്ളിയാഴ്ച 24 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 86 ആയി.

നിയന്ത്രണമുള്ള രണ്ടാഴ്ചയ്ക്ക് ഇടയിൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ അന്താരാഷ്ട്ര സർവീസുകൾ അനുവദിക്കൂ. ഈ കാലയളവിൽ തിരികെ എത്താൻ സാധിക്കാത്തവർക്ക് ഔദ്യോഗിക അവധി നൽകും. നിയന്ത്രണം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സൗദിയിലേക്ക് മടങ്ങാൻ കൂടുതൽ വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.