അബുദാബി: ചന്ദ്രിക പ്രചരണത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് ഒരു വര്‍ഷത്തെ ചന്ദിക അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി നല്കി. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദിന് അബൂദാബി സംസ്ഥാന കെഎംസിസി ട്രഷറര്‍ പി.കെ അഹമദ് നല്കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാഞ്ഞങ്ങാട് മണ്ഡലം മുസ്്ലിം ലീഗ് പ്രസിഡണ്ട് എം.പി ജാഫര്‍, മുനിസിപ്പല്‍ മുസ്്ലിം ലീഗ് പ്രസിഡന്റ് എന്‍.എ ഖാലിദ്, മണ്ഡലം മുസ്്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷംസുദ്ദീന് ആവിയില്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ സുധാകരന്, തഹസില്‍ദാര്‍ മണിരാജ്, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ട്രഷറര്‍ എ.കെ മൊയ്തീന്, വൈസ് പ്രസിഡന്റ യാക്കൂബ് ആവിയില്‍, സെവന്‍സ്റ്റാര്‍ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സംബന്ധിച്ചു.