യുഎഇയില്‍ 102 പേര്‍ക്ക് കൂടി കോവിഡ്-19- ഒരാള്‍ മരിച്ചു

    244

    ദുബൈ: യുഎഇയില്‍ 102 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഞായറാഴ്ച ഒരാള്‍ കൂടി മരിച്ചു. ഇതോടെ കോവിഡ്-19 ബാധിച്ച് യുഎഇയില്‍ മരിച്ചവരുടെ എണ്ണം 3 ആയി. രാജ്യത്ത് ഇതുവരെ 570 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 3 പേര്‍ കൂടി സുഖം പ്രാപിച്ചു. താമസക്കാര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ദുബൈ, ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി.