യുഎഇയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്-19

    ദുബൈ: യുഎഇയില്‍ 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 98 ആയി. പുതുതായി കണ്ടെത്തിയവരില്‍ മൂന്ന് പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. മറ്റുള്ള ഓരോ പേര്‍ യുഎഇ, സൗത്ത് ആഫ്രിക്ക, ആസ്‌ട്രേലിയ, ചൈന, ഫിലിപ്പീന്‍സ്, ലെബനോന്‍, യുകെ, ഇറ്റലി, ഇറാന്‍ എന്നീ രാജ്യക്കാരുമാണ്. എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുന്നുണ്ടെങ്കിലും നില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. ഇതുവരെ 23 പേര്‍ക്ക് രോഗം പൂര്‍ണമായും സുഖപ്പെട്ടു. ഇതില്‍ രണ്ടു പേര്‍ക്ക് ഇന്നലെയാണ് സുകപ്പെട്ടത്. ഇവരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണ്. രോഗം കണ്ടെത്തിയവരില്‍ അധികവും രാജ്യത്തിന് പുറത്ത് നിന്നും വന്നവര്‍ക്കായിരുന്നു.