യുഎഇയില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും 14 ദിവസം ക്വാറന്റീന്‍

    ദുബൈ: യുഎഇയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും യുഎഇ ക്വാറന്റീന്‍ പ്രഖ്യാപിച്ചു. യുഎഇ അറ്റോര്‍ണി ജനറല്‍ ഹമദ് അല്‍ഷംസിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കാതെ പാലിക്കണം. പതിനാല് ദിവസം അവരവരുടെ വീടുകളിലോ താമസ സ്ഥലങ്ങളിലോ പുറത്തിറങ്ങാതെയും മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം. നിയമം ലംഘിക്കുന്നത് കുറ്റകരമായിരിക്കും. ക്വാരന്റീന്‍ പ്രഖ്യാപിച്ചവര്‍ കര്‍ശനമായ നിരീക്ഷണത്തിലായിരിക്കും.