ദുബൈ: യുഎഇയില്‍ 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം ഇതോടെ 74 ആയി. ഇതില്‍ 12 പേരുടെ രോഗം പൂര്‍ണമായും സുഖപ്പെട്ടു. രോഗം ബാധിച്ചവരുമായി ഇടപഴകിയ ആളുകള്‍ക്കും കൂടാതെ അടുത്തിടെ യുഎഇയിലെത്തിയവര്‍ക്കുമാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഇറ്റലിയില്‍ നിന്നുള്ള മൂന്ന് പേര്‍, രണ്ട് ഇമാറാത്തികള്‍, രണ്ട് വീതം ശ്രീലങ്ക, ബ്രിട്ടന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജര്‍മനി, സൗത്ത് ആഫ്രിക്ക, ടാന്‍സാനിയ, ഇറാന്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.