ദുബൈ: യുഎഇയില്‍ ആദ്യത്തെ കൊറോണ മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ള രണ്ടു പേരാണ് മരിച്ചത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം ഇന്നലെ രാത്രിയാണ് മരണം സ്ഥിരീകരിച്ചത്. ഇതുവരെ 140 പേര്‍ക്കാണ് രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 31 പേര് സുഖം പ്രാപിച്ചിരുന്നു. ഇതാദ്യമായാണ് യുഎഇയില്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബൈ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ലീഷ് മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.