എക്‌സ്‌പോ 2020 ദുബൈ നീട്ടിവെക്കാന്‍ സാധ്യത

    30

    ദുബൈ: ലോകത്തിലെ ഏറ്റവും വലിയ മേളയായി മാറുന്ന എക്‌സ്‌പോ 2020 ദുബൈ നീട്ടിവെക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് സ്ട്രിയറിംഗ് കമ്മിറ്റി അന്തിമ തീരുമാനം പുറപ്പടുവിക്കുമെന്ന് റോയിട്ടറിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ പ്രമുഖ ഇവന്റുകള്‍ മാറ്റിവെക്കുന്ന സാഹചര്യത്തിലായിരിക്കും ഇത്തരമൊരു ആലോചന. പുതിയ സാഹചര്യത്തില്‍ ഒരു വര്‍ഷത്തേക്ക് നീട്ടി വെക്കാനാണ് സാധ്യത. എക്‌സ്‌പോ 2020 സ്റ്റീയറിംഗ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. ലോകത്തിലെ 192 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ മേളയായി മാറുന്ന എക്‌സ്‌പോ 2020ക്ക് 11 മില്യന്‍ സന്ദര്‍ശകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് കല, സംസ്‌കാരം, ബിസിനസ്, ടെക്‌നോളജി തുടങ്ങിയ ലോകത്തിന്റെ പരിഛേദമായി മാറുന്ന എക്‌സ്‌പോ 2020 യുഎഇയുടെ വികസനക്കുതിപ്പിന് നാഴികക്കല്ലായി മാറുന്ന വലിയ ഇവന്റായിരിക്കും. 2020 ഒക്ടൊബറില്‍ തുടങ്ങി 2021 ഏപ്രില്‍ വരെ നടത്താന്‍ തീരുമാനിച്ചിരുന്ന എക്‌സ്‌പോ കോവിഡ്-19 പടര്‍ന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. 2020 ടോക്യോ ഒളിമ്പിംഗ് ഒരു വര്‍ഷത്തേക്ക് മാറ്റിവെച്ച സാഹചര്യത്തില്‍ വേറെ പോംവഴിയില്ലെന്നാണ് വിലയിരുത്തല്‍. 124 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒളിംമ്പിക്‌സ് മാറ്റിവെക്കുന്നത്. മാത്രമല്ല എക്‌സ്‌പോ സൈറ്റില്‍ വിവിധ രാജ്യങ്ങളുടെ പവലിയന്‍ നിര്‍മാണം സജീവമായ ഘട്ടത്തിലാണ് കോവിഡ്-19 ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. എക്‌സ്‌പോ 2020 ദുബൈ സ്റ്റിയറിംഗ് കമ്മിറ്റിയുടെ രണ്ടാമത്തെ വെര്‍ച്വല്‍ മീറ്റിംഗ് വിളിച്ചുചേര്‍ത്തു. രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. ഈ മെഗാ ഇവന്റ് തയ്യാറാക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കേണ്ട ആഗോള മുന്‍കരുതല്‍ നടപടികളെക്കുറിച്ച് പങ്കെടുക്കുന്ന രാജ്യങ്ങള്‍ സ്റ്റിയറിംഗ് കമ്മിറ്റിയെ വിശദീകരിച്ചു. വേള്‍ഡ് എക്‌സ്‌പോ ഗവേണിംഗ് ബോഡി, എക്‌സ്‌പോ 2020 ആരംഭിക്കുന്നതിന് ഒരു വര്‍ഷം കാലതാമസമുണ്ടാകാനുള്ള സാധ്യത എന്നിവയുമായി ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റി കൂട്ടായി സമ്മതിച്ചു. മാറ്റിവയ്ക്കല്‍ സംബന്ധിച്ച അന്തിമ തീരുമാനം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും പൊതുസഭയ്ക്കും മാത്രമേ എടുക്കാന്‍ കഴിയൂ. തീയതി മാറ്റുന്നതിന് ഓര്‍ഗനൈസേഷന്റെ അംഗരാജ്യങ്ങളില്‍ നിന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷ വോട്ടുകള്‍ ആവശ്യമാണെന്ന് കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 28 അനുശാസിക്കുന്നു.