യുഎഇയില്‍ 27 പേര്‍ക്ക് കൂടി കോവിഡ്-19- രാജ്യം കനത്ത ജാഗ്രതയില്‍

    412

    ദുബൈ: യുഎഇയില്‍ 27 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 140 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതില്‍ 31 രോഗികള്‍ സുഖം പ്രാപിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. യുഎഇ രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു.