
അബുദാബി: ബഹിരാകാശ യാത്രാ രംഗത്ത് അറബ് ലോകത്ത് അഭിമാനകരമായ നേട്ടം കൈവരിച്ച യുഎഇ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. യാത്രക്കുള്ള സന്നദ്ധത പ്രകടിപ്പിച്ച് മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തില്‍ ഇതിനകം 3,000 പേര് അപേക്ഷ സമര്‍പ്പിച്ചതായി ഡയറക്ടര്‍ ജനറല്‍ യൂസുഫ് ഹമദ് അല്‍ശൈബാനി, ബഹിരാകാശ യാത്രാ പ്രോഗ്രാം മേധാവി സാലം അല്‍മര്‍റി, ബഹിരാകാശ യാത്രികരായ ഹസ്സ അല്‍ മന്‍സൂരി, സുല്‍ത്താന്‍ അല്‍നിയാദി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
അപേക്ഷകരില്‍ മൂന്നിലൊന്ന് വനിതകളാണ്. അപേക്ഷകരില്‍ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേരുടെ വിവരം ജനുവരിയില്‍ പ്രഖ്യാപിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണങ്കിലും ആവശ്യമെങ്കില്‍ മെയ് ഒന്നു വരെ നീട്ടിയേക്കും. ആരോഗ്യ പരിശോധനയും പ്രാഥമിക നടപടികളും ജൂണില്‍ നടക്കും.തുടര്‍ന്ന്, ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ആദ്യ അഭിമുഖങ്ങളും നവംബറില്‍ അവസാന അഭിമുഖങ്ങളും നടത്തും.
ഇതു വരെ ലഭിച്ച അപേക്ഷകളില്‍ 33ശതമാനം സ്ത്രീകളാണ്.അപേക്ഷകരില്‍ 17 ശതമാനം പൈലറ്റുമാരും 31 ശതമാനം എഞ്ചിനീയര്‍മാരുമാണ്.അപേക്ഷിച്ച എഞ്ചിനീ യര്മാരില് 28 ശതമാനവും സ്ത്രീകളാണ്.ഇത്തിഹാദ് എയര്‍വേയ്സ്,യുഎഇ സായു ധസേന,ദുബൈ പോലീസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നാണ് ഏറ്റ വും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്.അപേക്ഷകരുടെ ശരാശരി പ്രായം 28 ആണ്.എന്നാല്‍ ലഭിച്ച അപേക്ഷകരില്‍ ഏറ്റവും പ്രായം കുറഞ്ഞ അപേക്ഷകന് 17 കാരനും പ്രായം കൂടിയത് 60 കാരനുമാണ്.അബുദാബി,ദുബൈ,ഷാര്‍ജ എന്നിവിടങ്ങ ളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷിച്ചിട്ടുള്ളത്.
ഈ മേഖലയില്‍ ഞങ്ങള്‍ ചെറുപ്പമാണെങ്കിലും വലുതായി ചിന്തിക്കുകയും വേഗ ത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ യുഎഇക്ക് അതിവേഗം വളരാന്‍ കഴി ഞ്ഞിട്ടുണ്ട്.’രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ കാഴ്ചപ്പാടും വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം,അബുദാബി കിരീടാവകാശിയും യുഎ ഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് എന്നിവര്‍ യുഎഇ ബഹിരാകാശയാത്രക്കും ഗവേഷണത്തിനും നല് കുന്ന പ്രാധാന്യം വളരെ വലുതാണ്.യുഎഇയുടെ അഭിലാഷ പദ്ധതിയായ ബഹിരാകാശ യാത്ര തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടതാണ്.
‘കഴിഞ്ഞ വര്‍ഷം ഹസ്സ അല്‍മന്‍സൂരി ബഹിരാകാശ നിലയത്തിലെത്തിയ ആദ്യഇ മാറാത്തി മാത്രമല്ല ആദ്യഅറബി കൂടിയാണെന്നത് അനല്‍പ്പമായ അഭിമാനമാണ് ചാര്‍ത്തിത്തന്നത്.പ്രഥമ യാത്രയിലൂടെത്തന്നെ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത് കരിച്ചു.അതൊരു തുടക്കം മാത്രമായിരുന്നു.വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുക,ബഹിരാകാശ ഗവേഷണത്തിനും പര്യവേഷണത്തിനുമുള്ള ആഗോള ശാസ്ത്രീയ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുക എന്നിവയാണ് യുഎഇ ബഹിരാകാശയാത്രിക പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സാലം അല്‍മറി വ്യക്തമാക്കി.ഭാവിതലമുറയ്ക്ക് അവരുടെ സ്വ പ്നങ്ങള്‍ പിന്തുടരാന് പ്രചോദനം നല്‍കുകയും രാജ്യത്തിന്റെ ബഹിരാകാശ മേഖല യുടെ ശക്തമായ സ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്യുക.
‘യുഎഇ ബഹിരാകാശയാത്രിക പദ്ധതിയുടെ സുസ്ഥിരത ഞങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് പ്രധാനമാണ്. അതുകൊണ്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ബഹിരാകാശയാത്രികനായ ഹസ്സ അല്‍ മന്‍സൂരി മടങ്ങി മാസങ്ങള്‍ക്കകം അടുത്ത യാത്രികര്‍ക്കായുള്ള നടപടികള്‍ ആരംഭിച്ചത്.ബഹി രാകാശയാത്രികന് എന്നത് ലോകത്തിലെ ഏറ്റവും ആവേശകരമായ ജോലികളില്‍ ഒന്നാണെന്ന് നിസംശയം പറയാം. അതിന് വളരെയധികം ധൈര്യവും ദൃഢനിശ്ചയ വും ആവശ്യമാണ്. രജിസ്ട്രേഷന് അവസാനിക്കാന്‍ ഒരുമാസം മാത്രം അവശേഷി ക്കെ,ബഹിരാകാശ പര്യവേക്ഷണം സ്വപ്നം കണ്ട എല്ലാ ഇമാറാത്തികളുടും രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നതായി മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രമേധാവികള് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25നാണ് ആദ്യമായി യുഎഇ പൗരന് ഹസ്സ അല്മന് സൂരി ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിലൂടെ ആദ്യഇമാറാത്തി യായി ചരിത്രത്തില്‍ ഇടംനേടി.4,022അ പേക്ഷകരില്നിന്നാണ് അന്ന് മന്‍സൂരി തെരഞ്ഞെടുക്കപ്പെട്ടത്.ബഹിരാകാശനിലയത്തില്‍ എട്ട് ദിവസത്തെ ശാസ്ത്ര ദൗത്യത്തിനിടയില്‍ വിവിധങ്ങളായ 16പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.
മനംനിറയെ ആശയുമായി 17കാരനും
അടുത്ത ബഹിരാകാശ യാത്രികനായി മാറാനുള്ള മോഹവുമായി 17കാരനും അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുന്നു. തന്റെ പ്രിയപ്പെട്ട രാജ്യത്തിന്റെ സ്വപ്നങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ചിറകടിച്ചുയരുമ്പോള്‍ അതിലൊരാളായി മാറാനുള്ള മോഹവുമായാണ് 17കാരന് അപേക്ഷ നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഈ ചെറുപ്പക്കാരന്റെ പേരോ മറ്റുവിവരങ്ങളോ അധികൃതര്‍ അറിയിച്ചിട്ടില്ല.ഏറ്റവും പ്രായം കുറഞ്ഞ അപേക്ഷകന് എന്ന ഖ്യാതിക്കൊപ്പം പ്രായം കൂടിയ പട്ടികയില്‍ അറുപതുകാരനുമുണ്ട്.