ദുബൈ: 741 റെസിഡെന്‍ഷ്യല്‍ യൂണിറ്റുകളും 24,000 ചതുരശ്ര അടി സൗകര്യങ്ങളുമടങ്ങിയ 400 മില്യന്‍ ദിര്‍ഹം ചെലവിലുള്ള ‘ഒലീവ്‌സ്’ പ്രൊജക്ട് ഡാന്യൂബ് പ്രോപര്‍ടീസ് പ്രഖ്യാപിച്ചു. 2020ല്‍ യുഎഇയില്‍ സമാരംഭിക്കുന്ന പ്രഥമ റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയാണ് ഒലീവ്‌സ്. വേള്‍ഡ് എക്‌സ്‌പോ 2020 സമീപസ്ഥമായതിനാല്‍ വിപണി വളര്‍ച്ചയിലേക്ക് തിരിച്ചു വരുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച സ്ഥാപക ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍ പറഞ്ഞു. ഒലീവ്‌സ് പദ്ധതിയോടു കൂടി ഡാന്യൂബ് പ്രോപര്‍ടീസിന്റെ വികസന പോര്‍ട്‌ഫോളിയോ
6,194 യൂണിറ്റുകളിലേക്ക് 4.5 ബില്യന്‍ ദിര്‍ഹം മൂല്യത്തോടെ സംയുക്തമായി വളരുകയാണ്. 2.1 ബില്യന്‍ ദിര്‍ഹമിന്റെ സംയുക്ത വില്‍പന വഴി 2,155 യൂണിറ്റുകളാണ് ഇതു വരെ വിതരണം ചെയ്തത്. 2020ല്‍ 1.1 ബില്യന്‍ ദിര്‍ഹമിന്റെ മുഴുവന്‍ പോര്‍ട്‌ഫോളിയോ മൂല്യത്തിന്റെ ഏതാണ്ട് പാതിയാണിത്. മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്ക് എളുപ്പത്തില്‍ എത്താനാകുന്ന അല്‍വര്‍സാന്‍-1 ഏരിയയില്‍ ഇന്റര്‍നാഷണല്‍ സിറ്റിക്കും ഡ്രാഗണ്‍ മാര്‍ട്ടിനും സമീപത്തായാണ് പ്രൊജക്ട് നടപ്പാക്കുന്നത്. ഡാന്യൂബിന്റെ വളരെ ജനപ്രിയമായ 1 ശതമാനം പേയ്‌മെന്റ് പഌനാണ് നടപ്പാക്കുന്നത്. ഗ്രൂപ് സ്ഥാപക ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍, ഡയറക്ടറും പാര്‍ട്ണറുമായ ആതിഫ് റഹ്മാന്‍ എന്നിവര്‍ പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചു. 18,016 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ഒലീവ്‌സ് നടപ്പാക്കുന്നത്. പബഌക് പാര്‍ക്കിന് അഭിമുഖമായ റോഡുകളും മസ്ജിദും അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. വിശാലമായി സജ്ജമാക്കിയ പൂന്തോട്ടങ്ങള്‍, നീന്തല്‍ക്കുളം, ജാക്കുസ്സി, വാട്ടര്‍ കനാല്‍, കളിസ്ഥലങ്ങള്‍, കുട്ടികളുടെ കളിസ്ഥലം, ബാര്‍ബെക്യു ഏരിയ, ജിംനേഷ്യം, ഹെല്‍ത് കഌബ്, ജോഗ്ഗിംഗ് ട്രാക്ക്, ഔട്‌ഡോര്‍ ഡെക്കുള്ള പാര്‍ട്ടി ഹാള്‍ എന്നീ സൗകര്യങ്ങളുമുണ്ടാകും.